മുജീബ് മരിച്ചത് നിപാ ബാധിച്ചല്ലെന്ന് സ്ഥിരീകരണം; സോഷ്യല്‍മീഡിയയിലേത് വ്യാജപ്രചരണം

കോഴിക്കോട്: പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മുജീബ് എന്ന യുവാവ് മരിച്ചത് നിപാ ബാധിച്ചല്ലെന്നു സ്ഥിരീകരണം.

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് മരണകാരണം എച്ച്‌വണ്‍എന്‍വണ്‍ ആണെന്നു സ്ഥിരീകരിച്ചത്.

കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ മുജീബ് മരിച്ചത് നിപ്പ ബാധിച്ചാണെന്നു സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടന്നിരുന്നു.
ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സാംപിളുകള്‍ പരിശോധനയ്ക്കായി മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

മുജീബിന്റെ ഭാര്യയുടെയും ഇവരുടെ വീടിനു സമീപമുള്ള രണ്ടു കുട്ടികളുടെയും സാംപിളുകളും പരിശോധനയ്ക്കായി അയച്ചിരുന്നു. ഇവയുടെ ഫലം തിങ്കളാഴ്ച ലഭിക്കും.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ് ഇവര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like