കോഹ്ലിക്ക്‌ വെല്ലുവിളിയുമായി രോഹിത്‌; ഇന്ത്യന്‍ ടീമില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം; രോഹിതിന്‌ വേണ്ടി ഗാംഗുലിയും രംഗത്ത്‌

ഇന്ത്യന്‍ ടീമില്‍ നായകനെ ചൊല്ലിയുള്ള ചര്‍ച്ച വീണ്ടും സജീവമാകുന്നു. കോഹ്ലിക്ക്‌ വെല്ലുവിളിയുമായി രോഹിത്‌ എത്തിയതോടെയാണ്‌ ചര്‍ച്ച സജീവമാകുന്നത്‌. ഏഷ്യാ കപ്പ്‌ നേടിയതിന്‌ പിന്നാലെ ടീമിന്റെ മുഴുവന്‍ സമയ നായകനാകാന്‍ തയ്യാറാണെന്ന്‌ ഹിറ്റ്‌മാന്‍ രോഹിത്‌ ശര്‍മ പറഞ്ഞതോടെയാണ്‌ ചര്‍ച്ചയ്‌ക്ക്‌ വെടിമുരുന്നിട്ടത്‌.

എപ്പോള്‍ അവസരം ലഭിക്കുന്നുവോ അപ്പോള്‍ തന്നെ നായകസ്ഥാനം ഏറ്റെടുക്കാമെന്നാണ്‌ രോഹിത്തിന്‍റെ നിലപാട്‌. അതേ സമയം ഏഷ്യാ കപ്പ്‌ നേടി മികച്ച ഫോമില്‍ നില്‍ക്കുന്ന രോഹിതിനെ വെവിന്‍ഡീസിനെതിരായ ടെസ്‌റ്റ്‌ ടീമില്‍ നിന്നും ഒഴിവാക്കിയതും ക്രിക്കറ്റ്‌ പ്രേമികളില്‍ പ്രതിഷേധത്തിനിടയാക്കി.

സെലക്ഷന്‍ കമ്മറ്റിയുടെ നടപടിക്കെതിരെ മുന്‍ നായകന്‍ സൗരവ്‌ ഗാംഗുലി തന്നെ രംഗത്തെത്തുകയും ചെയ്‌ത്‌. രോഹിതിനെ ഒഴിവാക്കിയത്‌ തന്നെ ഏറെ അതിശിപ്പിച്ചെന്നാണ്‌ ഗാംഗുലി ട്വീറ്റ്‌ ചെയ്‌തത്‌. ഇതോടെ ഇന്ത്യന്‍ ടീമില്‍ പുതിയ വിവാദങ്ങള്‍ക്കാണ്‌ തുടക്കമായിരിക്കുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel