ട്രാമി ഭീഷണിയില്‍ ജപ്പാന്‍

ഇന്തോനേഷ്യയിലുണ്ടായ ഭൂകമ്പത്തിനും സുനാമിയ്ക്കും പിന്നാലെ ലോകത്തെ നടുക്കി ട്രാമി ചു‍ഴലിക്കാറ്റ് വീശിയടിക്കുന്നു. ജപ്പാന്‍റെ തെക്കന്‍ ദ്വീപുകളിലാണ് ട്രാമി ഭീഷണി. ചു‍ഴലിക്കാറ്റിനൊപ്പം കനത്ത മ‍ഴയും തിരമാലയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയില്‍ യക്കുഷിമ ദ്വീപും മുങ്ങിയിരിക്കുകയാണ്. കനത്ത ജാഗ്രതാ നിര്‍ദേശമാണ് ജനങ്ങൾക്ക് നല്‍കിയിട്ടുളളത്. ഇതിനകം മൂന്നരലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ആയിരം വിമാന സര്‍വീസുകളെയും ട്രാമി ബാധിച്ചു. കരമാര്‍ഗമുളള ഗതാഗതത്തേയും ട്രാമി സാരമായി ബാധിച്ചിട്ടുണ്ട്.

റെക്കോര്‍ഡ് വേഗതയില്‍ കാറ്റ് വീശിയടിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ജെബി ചു‍ഴലിക്കാറ്റിന് പിന്നാലെയാണ് ജപ്പാന്‍ ട്രാമിയുടെ പിടിയിലാകുന്നത്. നേരത്തെ പടിഞ്ഞാറന്‍ ദ്വീപുകളില്‍ നാശം വിതച്ച ജെബിയില്‍ 11 പേര്‍ മരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News