സ്റ്റാര്‍ ചാറ്റില്‍ ‘മന്ദാരം’ താരങ്ങള്‍; വീഡിയോ കാണാം

ആസിഫ് അലിയെ നായകനാക്കി വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ‘മന്ദാരം’ ഒക്ടോബര്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തും.

വര്‍ഷ ബൊല്ലമയും അനാര്‍ക്കലി മരക്കാരുമാണ് നായികമാര്‍. മേഘ മാത്യു, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ഗണേശ് കുമാര്‍, നന്ദിനി എന്നിവരാണ് മറ്റു താരങ്ങള്‍. ആസിഫ് അലിയുടെ വ്യത്യസ്ത ഗെറ്റ് ആപ്പുകള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

മാജിക് മൗണ്ടൈന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷാ രാജീവ് ടിനുതോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രം സിനിമാനിയയാണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്.

മന്ദാരത്തിലെ യുവ താരങ്ങള്‍ ഒത്തുചേര്‍ന്ന രസകരമായ ചാറ്റ് ഷോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here