റാഫേല്‍ കരാറില്‍ അനില്‍ അംബാനിയുടെ സ്ഥാപനത്തെ ഉള്‍പ്പെടുത്താന്‍ പ്രതിരോധ നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതി മോദി; കരാര്‍ ഒപ്പിടുമ്പോള്‍ ഇല്ലാത്ത നിയമം പിന്നീട് എ‍ഴുതിയുണ്ടാക്കി

റാഫേല്‍ കരാറില്‍ അനില്‍ അബാനിയുടെ സ്ഥാപനത്തെ ഉള്‍പ്പെടുത്താന്‍ പ്രതിരോധ നിയമങ്ങളും ചട്ടങ്ങളും മോദി സര്‍ക്കാര്‍ മാറ്റിയെഴുതി. 2016ല്‍ നിലവില്‍ വന്ന പ്രതിരോധ സംഭരണ നടപടി ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് അതിന് തൊട്ട് മുമ്പുള്ള വര്‍ഷമായ 2015ല്‍ അനില്‍ അമ്പാനിയുടെ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നതെന്ന് രേഖകള്‍.

റഫേല്‍ കരാറിനെതിരെ ഉദ്യോഗസ്ഥര്‍ വിയോജനകുറിപ്പ് എഴുതിയിരുന്നതെന്ന കണ്ടെത്തലിന് പിന്നാലെയാണ് കരാര്‍ ഒപ്പിടുമ്പോള്‍ ഇല്ലാത്ത നിയമം പിന്നീട് ഉണ്ടാക്കിയിരിക്കുന്നതെന്ന് വ്യക്തമായിരിക്കുന്നത്.

എന്‍ഡിഎ സര്‍ക്കാര്‍ 2016 ഏപ്രില്‍ 1നാണ് പ്രതിരോധ ഉല്‍പന്നങ്ങള്‍ വാങ്ങാനായി പ്രതിരോധ സംഭരണ നടപടി ക്രമം കൊണ്ട് വന്നത്. ഈ ചട്ടത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് റിലയന്‍സും റഫേല്‍ നിര്‍മ്മാണ കമ്പനിയായ ദസാള്‍ട്ടും തമ്മിലുള്ള സംയുക്ത നിര്‍മ്മാണ സംരഭമായ ദസാള്‍ട്ട് റിലയന്‍സിന് നിലവില്‍ വന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.

പക്ഷെ 2015ല്‍ തന്നെ അനില്‍ അബാനി സംയുക്ത സംരഭം ആരംഭിച്ച് കരാറിന്റെ ഭാഗമായി. അതായത് റിലയന്‍സിനെ കേന്ദ്ര സര്‍ക്കാര്‍ റാഫേല്‍ കരാറിന്റെ ഭാഗമാക്കുന്നത് ഇല്ലാത്ത നിയമത്തിലെ ചട്ടങ്ങളുടെ പേരില്‍. പിന്നീട് നിയമസാധുത നല്‍കാന്‍ ചട്ടമുണ്ടാക്കി.

ദസാള്‍ട്ട് ഏവിയേഷന്‍ 2018 ഏപ്രില്‍ 23ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം സമ്മതിക്കുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദി റഫേല്‍ കരാര്‍ പാരീസില്‍ പ്രഖ്യാപിച്ച് 14 ദിവസത്തിനുള്ളിലാണ് അനില്‍ അബാനി റിലയന്‍സ് എയ്‌റോസ്ട്രകചര്‍ രജിസ്റ്റര്‍ ചെയ്തത്.

റിലയന്‍സ് ഡിഫന്‍സിന് രൂപം നല്‍കിയത് 2015 മാര്‍ച്ച് 28ന്.ഈ സമയത്ത് നിലവിലുണ്ടായിരുന്നത് 2013ലെ പ്രതിരോധ സംഭരണ ചട്ടം മാത്രം. ഇതനുസരിച്ച് ദസാള്‍ട്ട് ഏവിയേഷന്‍ ഇന്ത്യന്‍ പങ്കാളിയെ കണ്ടെത്താന്‍ നടത്തുന്ന എല്ലാ കാര്യങ്ങളും പ്രതിരോധ മന്ത്രാലയത്തെ അറിയിച്ച് അനുമതി തേടണം.2016ലാണ് റിലയന്‍സിനെ സഹായിക്കാന്‍ ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയത്.

അത് പ്രകാരം ദസാള്‍ട്ട് റിലയന്‍സിനെ തിരഞ്ഞെടുത്ത ശേഷം പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചാല്‍ മതി. പക്ഷെ 2015ല്‍ ഉണ്ടാക്കിയ കരാറിന് അതിന് ശേഷം വന്ന നിയമം എങ്ങനെ അനുമതി നല്‍കുമെന്ന ചോദ്യത്തിന് മാത്രം കേന്ദ്ര സര്‍ക്കാരിന് മറുപടി ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News