പ്രളയക്കെടുതിയില്‍പ്പെട്ട നൂറോളം പേരെ രക്ഷപ്പെടുത്തിയ ആ രക്ഷകന്‍ മരിച്ചു; അര മണിക്കൂറോളം റോഡില്‍ ചോര വാര്‍ന്നു കിടന്ന്

പ്രളയത്തില്‍ നൂറോളം പേര്‍ക്ക് രക്ഷകനായ മല്‍സ്യത്തൊഴിലാളി വാഹനാപകടത്തില്‍ മരിച്ചു.

പ്രളയത്തില്‍ ചെങ്ങന്നൂരിലെ വീടുകളില്‍ കുടുങ്ങിക്കിടന്ന നൂറോളം പേരെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റിയ പൂന്തുറ പള്ളിവിളാകം സ്വദേശിയായ മത്സ്യത്തൊഴിലാളി ജിനീഷാണ് (23) തമിഴ്‌നാട് കൊല്ലങ്കോട്ട് നടന്ന ബൈക്കപകടത്തെത്തുടര്‍ന്ന് അര മണിക്കൂറോളം റോഡില്‍ രക്തം വാര്‍ന്ന് കിടന്ന് മരിച്ചത്.

ചിന്നത്തുറയില്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി അന്വേഷിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബൈക്കില്‍നിന്നു റോഡില്‍ വീഴുകയായിരുന്നു. തൊട്ടു പിന്നാലെയെത്തിയ ലോറി ജിനീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.

പിന്‍സീറ്റിലിരുന്ന സുഹൃത്ത് ജഗന്‍ തെറിച്ചു വീണു. ഇയാള്‍ക്കു സാരമായ പരുക്കുകളില്ല. നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും വാഹനം ലഭിക്കാന്‍ അരമണിക്കൂറോളം വൈകി. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ ജിനീഷ് മരിച്ചു.

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്റെ അഭ്യര്‍ഥന എത്തും മുന്‍പേ സ്വന്തം നിലയ്ക്കു രക്ഷാദൗത്യത്തിനു പോയ മത്സ്യത്തൊഴിലാളി സംഘങ്ങളിലൊന്നായ കോസ്റ്റല്‍ വാരിയേഴ്‌സിലെ അംഗമായിരുന്നു ജിനീഷ്.

ഓഗസ്റ്റ് 16ന് അര്‍ധരാത്രി കടലില്‍ പോകാന്‍ ഒരുങ്ങി നിന്നപ്പോഴാണു സുഹൃത്തുക്കള്‍ ചേര്‍ന്നു രക്ഷാദൗത്യത്തിനു പോകാമെന്ന ധാരണയായത്. നാട്ടുകാരില്‍ ഒരാളുടെ വള്ളം വാടകയ്‌ക്കെടുത്തു

ജിനീഷിന്റെ വീട്ടിലിരുന്ന പുതിയ എന്‍ജിനുമായിട്ടാണ് ആദ്യം സംഘം ചെങ്ങന്നൂരിലേക്കു പുറപ്പെട്ടത്. മികച്ച നീന്തല്‍ വിദഗ്ധനായിരുന്നതിനാല്‍ വീടുകളില്‍ കുടുങ്ങിക്കിടന്ന നൂറോളം പേരെ ജിനീഷ് ഒറ്റയ്ക്കാണു രക്ഷിച്ചു ബോട്ടിലെത്തിച്ചത്.

കടലിനു സമീപമുള്ള വീടു മൂന്നു വര്‍ഷം മുന്‍പു തകര്‍ന്നതിനാല്‍ വാടകവീട്ടിലാണു കുടുംബം കഴിയുന്നത്. അച്ഛന്‍ ജെറോം സ്ഥിരമായി കടലില്‍ പോകുന്നില്ലാത്തതിനാല്‍ വീടിന്റെ അത്താണിയായിരുന്നു ജിനീഷ്.

കടല്‍ക്ഷോഭത്തില്‍ ജിനീഷിന്റെ വീട് തകര്‍ന്നിട്ട് മൂന്നുവര്‍ഷമായി. കുടുംബം കഴിയുന്നത് വാടകവീട്ടില്‍. ഇളയ രണ്ടു സഹോദരങ്ങളുടെയും പഠിത്തത്തിന്റെ ഭാരം കൂടി ചുമലിലായതോടെ പന്ത്രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തി.

പതിനഞ്ചാം വയസ്സില്‍ത്തന്നെ കടലില്‍ പോയി തുടങ്ങിയതാണ്. രണ്ടു സഹോദരങ്ങളും ഡിഗ്രി വിദ്യാര്‍ഥികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News