
നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനെ തുടര്‍ച്ചയായ വിജയങ്ങളിലേക്ക് നയിക്കുകയാണ് രോഹിത് ശര്‍മ്മ നായകനെന്ന നിലയില്‍ വളരെ ചുരുങ്ങിയ മത്സരങ്ങളിലാണ് രോഹിത് തോല്‍വിയറിഞ്ഞിട്ടുള്ളത്.
ഏഷ്യാകപ്പിലും ടീമിനെ വിജയ കിരീടം ചൂടിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ മികച്ച നായകരിലൊരാളായ ധോണിയുമായി തനിക്കുള്ള സാമ്യം തുറന്ന് പറയുകയാണ് രോഹിത് ശര്‍മ.
മത്സരം എത്ര സമ്മര്‍ദ്ദ ഘട്ടത്തിലാണെങ്കിലും നായകനെന്ന നിലയില്‍ ധോണി ശാന്തനായിരിക്കും തനിക്കും അതേ ശീലമുണ്ടെന്നാണ് രോഹിത് പറയുന്നത്.
അവസരം കിട്ടുമ്പോഴൊക്കെ ധോണിയില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താന്‍ തയ്യാറാവാറുണ്ട്. ഫീല്‍ഡിങുമായി ബന്ധപ്പെട്ട് ഏത് സമയത്തും സംശയ നിവാരണത്തിന് ഏത് സമയത്തും ധോണി സന്നദ്ധനാണെന്നത് തനിക്ക് കളിക്കിടയിലും സഹായകമാവാറുണ്ട്.
നായകനെന്ന നിലയില്‍ വിവിധ മത്സരങ്ങളില്‍ വിവിധ ടീമുകളെ വര്‍ഷങ്ങളായി ധോണി നയിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ധോണിയെ ഭയപ്പെട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല.
ആവശ്യമായ സമയം എടുത്ത് മാത്രമേ ധോണി തീരുമാനങ്ങളെടുക്കാറുള്ളു ഇക്കാര്യത്തിലും ഞങ്ങള്‍ക്ക് സാമ്യതയുണ്ട്.
തീരുമാനങ്ങളെടുക്കുന്നതിന് മുന്നെ അതിനെക്കുറിച്ച് ഒരിക്കല്‍ കൂതി ആലോചിക്കാനും ഞങ്ങള്‍ രണ്ട് പേരും തയ്യാറാവാറുണ്ട്.
ദീര്‍ഘകാലമായി ധോണിയും താനും ഒരുമിച്ചാണ് കളിക്കുന്നത്. ധോണി മികച്ച നായകന്‍ തന്നെയാണെന്നും രോഹിത്ത് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here