ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഹെലിക്കോപ്റ്റര്‍; സംഭവം പൂഞ്ച് മേഖലയില്‍; ദൃശ്യങ്ങള്‍ പുറത്ത്

ശ്രീനഗര്‍: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാക് ഹെലിക്കോപ്റ്റര്‍.

കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് സംഭവം. അതിര്‍ത്ത ലംഘിച്ച ഹെലിക്കോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചു വീഴ്ത്താന്‍ ശ്രമിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഹെലിക്കോപ്റ്ററിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ 1991ല്‍ ഒപ്പുവച്ച കരാറിന്റെ ലംഘനമാണ് ഇന്ന് സംഭവിച്ചത്.

യുദ്ധവിമാനങ്ങള്‍ ഇരുരാജ്യങ്ങളുടെയും വ്യോമാതിര്‍ത്തിയുടെ പത്ത് കിലോമീറ്റര്‍ പരിധിയിലും മറ്റ് വിമാനങ്ങള്‍ ഒരു കിലോമീറ്റര്‍ പരിധിയിലും പ്രവേശിക്കരുതെന്നാണ് 1991ലെ കരാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News