ശബരിമല വിധി നടപ്പാക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. എതിര്‍പ്പുകാര്‍ സാമൂഹ്യപിന്തുണ ഇല്ലെന്ന് കാണുമ്പോള്‍ പിന്മാറും.

ക്ഷേത്രത്തില്‍ രക്തമൊ‍ഴുക്കാന്‍ അനുവദിക്കില്ലെന്ന ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം കാര്യങ്ങള്‍ മനസ്സിലാക്കാതെയെന്നും കടകംപള്ളി പറഞ്ഞു. കൈരളി പീപ്പിള്‍ടിവിയിലെ അന്യോന്യം പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.