
ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്‌ത്രീ താമസിക്കുന്ന മഠത്തില്‍ വൈദികനായ നിക്കോളാസ് മണിപ്പറമ്പില്‍ എത്തിയത് കൊലക്കേസ് പ്രതിയോടൊപ്പം.
2011ലെ അങ്കമാലി മുക്കന്നൂര്‍ തൊമ്മി വധക്കേസിലെ പ്രതി സജിയാണ് വൈദികനൊപ്പമെത്തിയത്. വൈദികന്‍ മഠത്തിലെത്തിയ വാഹനം ഓടിച്ചിരുന്നത് സജി ആയിരുന്നു. വൈദികനൊപ്പം സജി മഠത്തിനകത്തും പ്രവേശിച്ച ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
വ്യാപാര തര്‍ക്കവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് തൊമ്മി കൊലക്കേസിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചായിരുന്നു കൊലപാതകം. ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചത് സജിയാണെന്ന് കണ്ടെത്തിയിരുന്നു. കേസിന്റെ വിചാരണ നടന്നുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here