ന്യൂനമര്‍ദ്ദത്തിന് സാധ്യത; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം

അറബി കടലിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് ഒക്ടോബര്‍ 6അം തീയതി ന്യൂനമർദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

ഒക്ടോബർ 7, 8 തീയതികളിൽ ഈ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുവാൻ സാധ്യതയുണ്ട്.

ന്യൂനമർദ്ദത്തെ തുടർന്ന് കടൽ അതീവ പ്രക്ഷുബ്ദമാകുവാൻ സാധ്യതയുള്ളതിനാൽ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്ന് നിര്‍ദേശിക്കുന്നു.

വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍
ഫിഷറീസ് വകുപ്പ്
1. ഈ മുന്നറിയിപ്പ് തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥപനങ്ങളെയും അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക.
2. ദീര്‍ഘനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കുക
3. ദീര്‍ഘനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ ഒക്ടോബര്‍ 5ന് മുന്‍പ് സുരക്ഷിതമായി തീരം അണയണം എന്ന് നിര്‍ദേശിക്കുക
4. ഇന്ന് മുതല്‍ കടലില്‍ പോകുന്നവര്‍ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബര്‍ 5ന് മുന്‍പ് സുരക്ഷിതമായി തീരം അണയണം എന്ന് നിര്‍ദേശിക്കുക.
5. കടല്‍ ആംബുലന്‍സുകള്‍ സുസജ്ജമാണ് എന്ന് ഉറപ്പ് വരുത്തുക
6. അടിയന്തിര രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തുക

തീരദേശ പോലീസ്
മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ കേന്ദ്ര കാലവസ്ഥാ നിർദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുത് എന്ന് തീരദേശങ്ങളില്‍ അറിയിപ്പ് നല്‍കുക.

മറൈൻ എൻഫോഴ്സ്മെന്റ്
മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ കേന്ദ്ര കാലവസ്ഥാ നിർദ്ദേശിക്കുന്ന ദിവസം വരെ മത്സൃബന്ധനത്തിന് പോകരുത് എന്ന് തീരദേശങ്ങളില്‍ അറിയിപ്പ് നല്‍കുക.

പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍
1. മേല്‍ മുന്നറിയിപ്പ് പൊതുജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കുക
2. തുടര്‍ അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്യുക

ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം
മേല്‍ അറിയിപ്പുകള്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു എന്ന് ഉറപ്പ് വരുത്തുക

കേരള സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം (കെ.എസ്.സി.ഓ.സി), കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News