ത്രിമാന ചിത്രങ്ങളുടെ ‘സോളോ എക്സിബിഷന്‍’ എറണാകുളത്ത് അവസാനിച്ചു

ത്രിമാന മാതൃകയിലുള്ള ചിത്രങ്ങളുടെ പ്രദർശനമായ സോളോ എക്സിബിഷൻ എറണാകുളത്ത് അവസാനിച്ചു. റിലീഫ് നൈഫ് പെയിൻറിംഗ് എന്ന് തനതായ രീതിയിൽ ഒരുക്കിയ അമ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.

കുട്ടനാട് സ്വദേശിയായ ഷാഫി കരുവാറ്റ എന്ന ചിത്രകാരന്‍റേതാണ് പെയിന്റിങ്ങുകൾ. അക്രിലിക് പെയിൻറിംഗ് രീതിയിൽ ചായത്തിന്റെ കനം വ്യത്യാസപ്പെടുത്തിയാണ് നൈഫ് പെയിൻറിംഗ് നിർമ്മിച്ചിരിക്കുന്നത്.

dav

ബ്രഷുകൾക്കും പേനകൾക്കും പകരം പ്രത്യേകതരം കത്തി ഉപയോഗിച്ചാണ് ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്നത്. പ്രത്യേക ചായങ്ങളും കാൻവാസും വേണ്ടിവരുന്നതിനാൽ നൈഫ് പെയിൻറിംഗ് താരതമ്യേന ചെലവ് കൂടിയതാണ് ചിത്രകാരൻ കൂടിയായ ഷാബി കരുവാറ്റ പറഞ്ഞു.

dav

ഓരോ ചിത്രവും നൽകുന്ന ആശയവും ചിത്രത്തിനു സമീപം എഴുതിവച്ചിട്ടുണ്ട്. ഡിജിറ്റൽ കോപ്പികൾ എടുക്കുമ്പോൾ യഥാർത്ഥ ചിത്രവും അതിൻറെ കോപ്പികളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ നൈഫ് പെയിൻറിങ്ങിലൂടെ സാധിക്കും. എറണാകുളം ദർബാർ ഹാളിൽ നടന്ന ചിത്ര പ്രദർശനം കാണാൻ നിരവധി പേരാണ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News