ദിവസവും ഓരോ ചായ നിര്‍ബന്ധമായിട്ടുള്ളവരാണ് മിക്കവരും. അന്നത്തെ ദിവസത്തിന്റെ ഉന്മേഷത്തിനും തലവേദനയ്‌ക്കും ഉറക്കം വരാതിരിക്കാനും ചായകുടി ഒരു നല്ല മാര്‍ഗമായി കാണുന്നവരാണ്.
ദിവസവും 2 ല്‍ കൂടുതല്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ചായയില്‍ അടങ്ങിയിരിക്കുന്നത് 40 ഗ്രാം കഫീനാണ്. സ്ഥിരമായി ചായ കുടി ശീലമാക്കിവര്‍ പെട്ടന്ന് നിര്‍ത്തിയാല്‍ അസ്വസ്ഥതകള്‍ അവനുഭവപ്പെടുന്നതായും തലവേദന വരുന്നതായും പറയാറുണ്ട്.
അതിന് കാരണമാണ് ഈ കഫീന്‍ ഡിപ്പെന്‍ഡന്‍സി. അമിതമായി ഉപയോഗിച്ചാല്‍ ഇത് ശരീരത്തിന് ദോഷം ചെയ്യും. കഫീനൊപ്പം തന്നെ ടാനിന്‍ എന്ന കെമിക്കലും ചായയില്‍ അടങ്ങിയിരിക്കുന്നു. ഇതും ശരീരത്തിലെ ഇരുമ്പ് അംശം കുറയുന്നതിനും പോഷകാഹാരക്കുറവ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്.
Get real time update about this post categories directly on your device, subscribe now.