ആ മാതൃകതന്നെയാണ് ഞാനും പിന്‍തുടരുന്നത്; ഡോക്ടേര്‍സ് അവാര്‍ഡ് വേദിയില്‍ നവകേരള നിര്‍മ്മിതിക്ക് ഒരുമ ബഹ്റൈന്‍ കൂട്ടായ്മയുടെ ഒന്നരലക്ഷം രൂപ കൈമാറി ലിനിയുടെ ഭര്‍ത്താവ്

ഒരു ന‍ഴ്സ് എന്നതിലുപരി ലിനി നമ്മള്‍ക്കെല്ലാം ഒരുപാട് മാതൃകകള്‍ തന്നിട്ടുണ്ട് ഞാനീ വേദിയില്‍ നില്‍ക്കുന്നത് അതിന്‍റെ ഭാഗമായാണ്.

നിപ പ്രതിരോധ ഘട്ടത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി ജീവന്‍ നഷ്ടപ്പെട്ട ന‍ഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് പറഞ്ഞു.

കൈരളി പീപ്പിള്‍ ഡോക്ടേര്‍സ് അവാര്‍ഡ് അവാര്‍ഡ് വേദിയില്‍ ചാനല്‍ ചെയര്‍മാന്‍റെ പ്രത്യേക പിരസ്കാരം ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു ഈ പ്രതികരണം.

നിപ പ്രതിരോധത്തില്‍ മുന്നില്‍ നിന്ന ഡോക്ടര്‍മാരെയെല്ലാം കണ്ടപ്പോള്‍ നമ്മള്‍ ഒന്നിച്ചുണ്ടായിരുന്ന ആ കാലമാണ് ഓര്‍മ്മവന്നതെന്നും സജീഷ് പറഞ്ഞു.

ബഹ്റൈനില്‍ ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുമ ബഹ്റൈന്‍ എന്ന സന്നദ്ധ സേവന കൂട്ടായ്മ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങ‍ള്‍ക്കായി സമാഹരിച്ച ഒന്നര ലക്ഷം രൂപയുടെ ചെക്ക് സജീഷ് വേദിയില്‍ വച്ച് മന്ത്രി എംഎം മണിക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here