ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലെർട്ട്

ഇടുക്കി ,പത്തനംതിട്ട ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാളെ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.രണ്ട് ജില്ലകളിലും ശക്തമായ മ‍ഴക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അറബി കടലിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് ഈ മാസം 6 ന് ന്യൂനമർദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായും കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഒക്ടോബർ 7, 8 തീയതികളിൽ ഈ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബി കടലിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുവാൻ സാധ്യതയുണ്ട്.

ന്യൂനമർദ്ദത്തെ തുടർന്ന് കടൽ അതീവ പ്രക്ഷുബ്ദമാകുവാൻ സാധ്യതയുള്ളതിനാൽ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്ന മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകിയിട്ടുണ്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News