ശബരിമല സ്ത്രീ പ്രവേശനം; തുടർ നടപടി തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിളിച്ച ഉന്നതതല യോഗം ഇന്ന്

ശബരിമല സ്ത്രീ പ്രവേശന വിധിയിൽ തുടർനടപടി തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. സുപ്രീംകോടതി വിധി കണക്കിലെടുത്ത് എന്തൊക്കെ സംവിധാനങ്ങള്‍ ശബരിമലയിലെത്തുന്നവര്‍ക്കായി ഒരുക്കാമെന്നത് യോഗം ചർച്ച ചെയ്യും.

നിലവില്‍ ഭക്തര്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും ക്രമീകരണങ്ങളും സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം ധരിപ്പിച്ചിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.

രാവിലെ 11.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് ഉന്നതതലയോഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News