തിരുവനന്തപുരത്ത് പൊലീസിന്‍റെ പൂവാലവേട്ട; ‘ഒാപ്പറേഷന്‍ റോമിയോ’യില്‍ പിടിയിലായത് 89 പൂവാലന്‍മാര്‍

തിരുവനന്തപുരത്ത് പോലീസിന്‍റെ പൂവാലവേട്ട. ഒാപ്പറേഷന്‍ റോമിയോ എന്ന് പേരിട്ട വേട്ടയില്‍ പിടിയിലായത് 89 പൂവാലന്‍മാര്‍. ഇവര്‍ക്കെതിരെ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തു

സ്കൂള്‍ കോളേജ് പരിസരങ്ങളില്‍ പൂവാലശല്യം രൂക്ഷമാകുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് ബസ്റ്റ് സ്റ്റോപുകളിലും സ്കൂള്‍ കോളേജ് പരിസരത്തും ആയി നടത്തിയ പൂവാലവേട്ടയിലാണ് 89 പേര്‍ പിടിലായത്.

രണ്ട് ദിവസം നീണ്ട് നിന്ന ഒാപ്പറേഷന്‍ റോമിയോ എന്ന് പേരിട്ട പൂവാല വേട്ടയിലാണ് സ്ത്രികളെയും പെണ്‍കുട്ടികളേയും ശല്യം ചെയ്തിരുന്നവരെ പിടികൂടിയത് .വനിതാ പോലീസുകാരെ സിവില്‍ ഡ്രസില്‍ വിന്യസിച്ചാണ് പൂവാലന്‍മാരെ പിടികൂടിയത് .

വിമന്‍സ് കോളേജ് ,കോട്ടന്‍ഹില്‍ സ്കൂള്‍, ഹോളി എയ്ഞ്ചല്‍സ് എന്നീവടങ്ങളില്‍ നിന്നാണ് ഭൂരിഭാഗം പൂവാലന്‍മാരും അറസ്റ്റിലായത്. പിടിലായവര്‍ക്കെതിരെ സ്തീകളെ ശല്യം ചെയ്തതിന് കേസ് രിജിസ്ട്രര്‍ ചെയ്തു. വരും ദിവസങ്ങളിലും ഒാപ്പറേഷന്‍ റോമിയോ തുടരുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News