വാഹന ഷോറൂമില്‍ തീപിടുത്തം; ഒ‍ഴിവായത് വന്‍ ദുരന്തം

മലപ്പുറം: അരിക്കോട് മുക്കം റോഡില്‍ താഴത്തങ്ങാടി പാലത്തിനടുത്ത് വാലില്ലാപ്പുഴ സ്വദേശി പുല്ലഞ്ചേരി ഷരീഫ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എ.എം ഹോണ്ട ടൂ വീലര്‍ ഷോ റൂമില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് തീ പിടുത്തമുണ്ടായി.

നാല്‍പ്പതോളം ഇരുചക്ര വാഹനങ്ങള്‍, മിഷനറികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തി നശിച്ചു. ഉദ്ദേശം 35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോടൂര്‍ കറുകമാളില്‍ വീട്ടില്‍ ജാഷിറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഷോറും.

വാഹന ഷോറൂമില്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഫ്‌ളോറില്‍ പ്രവര്‍ത്തിച്ചിരുന്ന സര്‍വ്വീസ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മഞ്ചേരി, മുക്കം, നിലമ്പൂര്‍, മലപ്പുറം, തിരുവാലി എന്നീ സ്റ്റേഷനുകളില്‍ നിന്നായി ഏഴ് ഫയര്‍ എഞ്ചിനുകളെത്തി രണ്ട് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഫയര്‍ഫോഴ്‌സിന്റെ കൃത്യ സമയത്തുള്ള ഇടപെടല്‍ കെട്ടിടത്തില്‍ നിന്ന് തൊട്ടടുത്തുള്ള വീടുകളിലേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ മൂസ വടക്കേതില്‍, നിലമ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം.എ അബ്ദുള്‍ ഗഫൂര്‍, അസ്സി: സ്റ്റേഷന്‍ ഓഫീസര്‍മാരായ ഇ.കെ.അബ്ദുള്‍ സലിം, എം.ടി.മുനവ്വറുസ് മാന്‍, ലീഡിംഗ് ഫയര്‍മാന്‍മാരായ എം.കെ.അബ്ദുള്‍ ഷുക്കൂര്‍, പി.കെ.സജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News