ഉപയോക്താക്കള്‍ക്ക് ഇരുട്ടടി; പാചകവാതകത്തിന്‍റെ വില കുത്തനെ കൂട്ടി; ഇന്ന് വര്‍ധിപ്പിച്ചത് 59 രൂപ

സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന്‍റെ വില കുത്തനെ കൂട്ടി. സബ്സിഡി ഇല്ലാത്ത സിലിണ്ടറിന് 59 രൂപ കൂട്ടി 869.50 രൂപയാക്കി. സബ്സിഡിയുള്ള സിലിണ്ടറിന് 2.89 രൂപ വര്‍ധിപ്പിച്ചു. സബ്സിഡി ഉപേക്ഷിച്ച ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഇരുട്ടടിയാണു വര്‍ധന.

ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്ബനികള്‍ പാചകവാതകത്തിന്‍റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. മാസത്തിന്‍റെ അവസാന ദിവസം അര്‍ധരാത്രിയോടെയാണ് ഇത് തീരുമാനിക്കുന്നത്. ഇത് അനുസരിച്ചാണ് ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here