എണ്‍പത് കടന്ന് ഡീസല്‍; ജനങ്ങളുടെ നടുവൊടിച്ച് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന

രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. കേരളത്തില്‍ ചരിത്രത്തിലാദ്യമായി ഡീസല്‍ വിലയും എണ്‍പത് കടന്നു. പെട്രോള്‍ വില ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 19 പൈസയും ഡീസലിന് 80 രൂപ 43 പൈസയുമായി. സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന്‍റെ വിലയും കുത്തനെ കൂട്ടി. സിലിണ്ടറിന് 59 രൂപ കൂട്ടി 871.50 രൂപയാക്കി.

ജനങ്ങള്‍ക്ക് തീരാദുരിതം സമ്മാനിച്ച് രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന്‌ 80 രൂപ 43 പൈസയാണ് നിലവിലെ വില. 32 പൈസയാണ് ഇന്ന് ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായത്. ഇതോടെ കേരളത്തില്‍ ചരിത്രത്തിലാദ്യമായി ഡീസല്‍ വില എണ്‍പത് കടന്നു. പെട്രോളിന് 25 പൈസയും വര്‍ധിച്ച് 87രൂപ19 പൈസയായി.

ഇതുവരെ ഇല്ലാത്ത വിധത്തിലാണ് ഇന്ധന വില കുതിക്കുന്നത്. കൊച്ചിയില്‍ ഡീസലിന് 78 രൂപ 50 പൈസയും പെട്രോളിന് 85 രൂപ 67പൈസയായും വര്‍ധിച്ചു. കോഴിക്കോട് 79 രൂപ 37പൈസ 86രൂപ 03 പൈസ എന്നിങ്ങനെയാണ് ഡീസല്‍ – പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

രണ്ടുമാസത്തിനിടെ രാജ്യത്ത് പെട്രോളിന് ഏഴുരൂപയില്‍ അധികം വിലകൂട്ടി. ക്രൂഡോയില്‍ വിലവര്‍ധനയും രൂപയുടെ മൂല്യമിടിവും തുടര്‍ന്നാല്‍ ഡിസംബര്‍ അവസാനത്തോടെ രാജ്യത്ത് പെട്രോള്‍ വില നൂറുരൂപ കടക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കുന്നത്.

ഇന്ധനവിലക്കു ഒപ്പമാണ് ജനങ്ങളെ ദുരിതത്തിലാക്കി പാചക വാതക വിലയിലും കേന്ദ്രം വര്‍ധിപ്പിച്ചത്. സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിന് 59 രൂപ കൂട്ടി സിലണ്ടറിന് 871.50 ആക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സബ്സിഡിയുള്ള സിലിണ്ടറിന് 2.89 രൂപ വര്‍ധിപ്പിച്ചു.

ആഗോള വിപണിയിലെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും പാചകവാതക കമ്പനികള്‍ പാചക വാതകത്തിന്റെ വിലയില്‍ മാറ്റം വരുത്താറുണ്ട്. സബ്‌സിഡി ഉപേക്ഷിച്ച ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് ഈ വിലവര്‍ധനവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News