ചലച്ചിത്ര മേള മുടക്കമില്ലാതെ നടത്താൻ തീരുമാനിച്ച കേരള സർക്കാരിന് കിം കി ദുക്കിന്റെ അഭിനന്ദനം

ചലച്ചിത്ര മേള മുടക്കമില്ലാതെ നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാരിന് അഭിനന്ദനമറിയിച്ച് കൊറിയൻ സംവിധായകൻ കിം കി ദുക്ക്. കേരള മേള നിർത്തരുതെന്ന് അൽമാട്ടി ചലച്ചിത്ര മേളയിൽ വെച്ച് നേരത്തെ കിം കി ദുക്ക് അഭ്യർത്ഥിച്ചിരുന്നു.

പ്രളയത്തിന്റെ മുറിവുകളിൽ നിന്ന് മലയാളി വേഗം മുക്തമാകട്ടേ എന്നും സംവിധായകൻ ഡോ.ബിജുവിന് അയച്ച സന്ദേശത്തിൽ കി ദുക്ക് എഴുതുന്നു.

കിം കിദുക്കിന് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള നാടാണ് കേരളം. കി ഡുക്കിന്റെ ഏറ്റവും പുതിയ സിനിമയായ “ഹ്യൂമൻ, സ്‌പെയ്‌സ്, ടൈമ് ആൻഡ് ഹ്യൂമൻ” ഇത്തവണ കേരള മേളയിൽ പ്രദർശിപ്പിക്കുമെന്നും ആരാധകർ കരുതുന്നുണ്ട്.

സർക്കാരിന് അഭിനന്ദനമറിയിച്ച് കിം കി ദുക്ക് ഡോ. ബിജുവിന് അയച്ച സന്ദേശം (കൊറിയൻ ഭാഷയിലും ഇംഗ്ളീഷിലും) ചുവടെ.

안녕하세요!
먼저 정부가 케랄라 영화제가 올해도 열리도록 허락한것을 진심으로 축하합니다.
그리고 정부에 깊이 감사합니다.
올해도 케랄라와 인도의 영화를 사람하는 사람들이 케랄라 영화제를 통해 세계의 영화들을 관람하기를 바랍니다.
그리고 홍수의 상처와 아픔을 치료하기를 진심으로 기원합니다.
김기덕.

Good morning!
First of all, I sincerely congratulate the government for allowing the Kerala Film Festival to be held this year.
And I am deeply grateful to the government.
This year, people from Kerala and India want to see films from around the world through the Kerala Film Festival.
And I sincerely hope to heal the wounds and pain of the flood.
Kim Ki Duk.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News