കൊല്ലത്ത് ആർഎസ്എസ് പ്രവർത്തകരെ ആർഎസ് എസ് പ്രവർത്തകർ തന്നെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ആക്രമത്തില്‍ ഇരയായത് 8 വയസ്സുള്ള കുട്ടിയും

കൊല്ലത്ത് ആർഎസ് എസ് പ്രവർത്തകരെ ആർ എസ് എസ് പ്രവർത്തകർ തന്നെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.8 വയസ്സുള്ള കുട്ടിയേയും ആക്രമിച്ചു.ശ്രീരാമ സാംസ്കാരിക സമിതി രൂപീകരണറാലിക്കു നേരെയാണ് ആർഎസ് എസ് ആക്രമണം.

ആർഎസ്എസിന്‍റെ തെറ്റായ പ്രവർത്തനങ്ങളെ ചോദ്യം ചെയ്ത് 200 ഓളം ആർഎസ്എസ് പ്രവർത്തകർ ശ്രീരാമ സാംസ്കാരിക സമിതി രൂപീകരിച്ചതിൽ പ്രകോപിതരായാണ് ആർ എസ്.എസ് ആക്രമണം.

കാവനാട് വിളമ്പരയാത്ര ചെയ്യുകയായിരുന്ന ശ്രീരാമ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.
നിലവിൽ ആർഎസ് എസിൽ പ്രവർത്തിക്കുന്നവരും മർദ്ദനത്തിനിരയായത് ആർഎസ് എസ്ന്റെ ക്രിമിനൽ സ്വഭാവത്തിന്റെ നേർസാക്ഷ്യമായി.

25 വർഷമായി സംഘപ്രവർത്തനം നടത്തിവന്ന ബിജുവിനും 8 വയസ്സുള്ള മകൻ ആരോമലിനും മർദ്ദനമേറ്റു ഇവർ ചികിത്സതേടി. ശ്രീരാമ സാംസ്കാരിക സമിതി പ്രവർത്തകർക്കുനേരെ വധ ഭീഷണിയും ആർഎസ് എസ് മുഴക്കിയിട്ടുണ്ട്. ആക്രമികളെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു. കുട്ടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News