മലയാള നടനെ ആലുവപ്പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം; മൃതദേഹം കണ്ടെത്തിയത് ആദ്യ ചിത്രത്തിന്‍റെ ലൊക്കേഷനില്‍

കൊച്ചി: മലയാളം സിനിമാ നടനെ മരിച്ച നിലയില്‍ കണ്ടെത്തി. ചലച്ചിത്ര നടന്‍ അയ്യപ്പന്‍കാവ് പണിക്കശേരി പിവി ഏണസ്റ്റിനെ ആണ് ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏണസ്റ്റിന്റേത് ആത്മഹത്യയാണ് എന്നാണ് സംശയം.

കാന്‍സര്‍ രോഗിയായതിലുള്ള മനോവിഷമം കൊണ്ട് നടന്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് സംശയിക്കുന്നത്. പിവി ഏണസ്റ്റിന്‍റെ ആദ്യ ചിത്രമായിരുന്നു നദി. ഒട്ടേറെ മലയാളം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലുവപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News