ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും; പമ്പ സന്നിധാന പാതയില്‍ സ്ത്രീസൗഹൃദ ടോയ് ലെറ്റുകള്‍; കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് 25 ശതമാനം സംവരണം; കൂടുതല്‍ വനിതാ പൊലീസുകാരെയും നിയമിക്കുമെന്ന് മന്ത്രി കടകംപള്ളി

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. സ്ത്രീകൾക്കു ദർശനത്തിനായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തും.

പമ്പ മുതൽ സന്നിധാനം വരെ സ്ത്രീ സൗഹൃദ ശുചിമുറികൾ നിർമിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

അതെസമയം സ്ത്രീകൾക്കു പ്രത്യേക ക്യൂ ഉണ്ടാകില്ല. വനിതാ പൊലീസിനെയും ശബരിമലയിൽ നിയോഗിക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനമായി.

ശബരിമലയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി കൂടുതൽ വനഭൂമി വിട്ടുനൽകണമെന്ന് സുപ്രീം കോടതിയോട് സർക്കാർ ആവശ്യപ്പെടും.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടിയുള്ള എല്ലാ നടപടികളുമായി മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചത്.

തുലാമാസം മുതൽ സ്ത്രീ ഭക്തർ ശബരിമലയിലെക്ക് എത്തുന്നത് മുന്നിൽ കണ്ട് കൊണ്ട്, സർക്കാർ സൗകര്യം ഒരുക്കും.

പമ്പ മുതൽ സന്നിധാനം വരെ സ്ത്രീ സൗഹൃദ ശുചിമുറികൾ നിർമിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സ്ത്രീകൾക്ക് പ്രത്യേകം വിരിവയ്ക്കാനുള്ള സൗകര്യമുണ്ടാകും.അതെസമയം സ്ത്രീകൾക്കു പ്രത്യേക ക്യൂ ഉണ്ടാകില്ലെന്നും മന്ത്രി യോഗ ശേഷം വ്യക്തമാക്കി.

വനിതാ പൊലീസിനൊപ്പം വിശുദ്ധ സേനാംഗങ്ങളിലും സ്ത്രീകളെ ഉൾപ്പെടുത്തും. സ്ത്രീകൾക്കായുള്ള പമ്പയിലെ പ്രത്യേക കടവ് വിപുലീകരിക്കും.

ദർശനത്തിനായി ഡിജിറ്റൽ ബുക്കിങ് സൗകര്യം ഏർപ്പെടുത്താനും തീരുമാനമായി. നിലയ്ക്കൽ– പമ്പ റൂട്ടിൽ എല്ലാ ബസുകളിലും 25% സീറ്റുകൾ വനിതകൾക്കായി നീക്കിവയ്ക്കും.

സന്നിധാനത്തു ഭക്തർ താമസിക്കുന്ന പ്രവണത അവസാനിപ്പിക്കും. ശബരിമലയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി കൂടുതൽ വനഭൂമി വിട്ടുനൽകണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാനും സർക്കാർ തീരുമാനിച്ചു.

സ്ത്രി ഭക്തർ ശബരിമലയിലെത്തുന്നതിനെതിരെ പ്രതിഷേധമുയർന്നാൽ അതിനെ നേരിട്ട് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.രാജു, ചീഫ് സെക്രട്ടറി, തിരുവിതാംകൂർ ദേവസ്വം ബോർഡംഗങ്ങൾ, DGP,വകുപ്പ് സെക്രട്ടരിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News