ദീപക് മിശ്രയെ പരോക്ഷമായി വിമർശിച്ച് പ്രശാന്ത് ഭൂഷണ്‍; നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പരോക്ഷമായി വിമർശിച്ച് ട്വീറ്റ് ചെയ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷണിനെതിരെ  അഭിഭാഷകനായ ആർ.പി. ലൂത്രയാണ് കോടതിയെ സമീപിച്ചത്. ആവശ്യം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

പുതിയ ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയിയെ നിയമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഭൂഷണിന്റെ ട്വീറ്റ്. നേരായ കോടതി നടപടികൾ ഇനി മുതൽ പ്രതീക്ഷിക്കാം എന്നായിരുന്നു ട്വിറ്റ്.

അഭിഭാഷകൻ ഹർജി കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമ്പോൾ നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയും ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിൽ ഉണ്ടായിരുന്നെങ്കിലും പ്രതികരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News