കുവൈറ്റിലെ ഇന്ത്യന്‍ സംഘടനകള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ എംബസി

കുവൈറ്റിലെ ഇന്ത്യൻ സംഘടനകളുടെ റജിസ്ടേഷനും പ്രവർത്തനങ്ങളെയും സംബന്ധിച്ച്‌ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചു. സംഘടനകൾ കുവൈത്ത്‌ തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ നിയമങ്ങൾക്ക്‌ അനുസരിച്ച്‌ പ്രവർത്തിക്കണമെന്ന് എംബസിയുടെ നിർദ്ദേശത്തിലുണ്ട്‌.

200 ലധികം സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വരികയായിരുന്ന സ്തിഥിക്കും പുതിയ തീരുമാനത്തോടെ മാറ്റം വന്നിട്ടുണ്ട്. പുതുക്കിയ ലിസ്റ്റ് അനുസരിച്ച് 69 സംഘടനകളെ മാത്രമാണ് എംബസി ഔദ്യോഗികമായി അംഗീകരിച്ചത്.

ഇതനുസരിച്ച് പ്രാദേശിക , ജില്ലാ , അലുമ്നി അസോസിയേഷനുകൾക്ക്‌ എംബസി റെജിസ്ടേഷൻ അനുവദിക്കില്ല. പുതിയ രജിസ്ട്രേഷന് അപേക്ഷിക്കുന്ന സംഘടനകളില്‍ 500 അംഗങ്ങളില്‍ കൂടുതലുണ്ടായിരിക്കണം. സംഘടനകള്‍ ഫണ്ടു പിരിവ്‌ പോലുള്ള പ്രവരത്തനങ്ങൾ നടത്തുന്നതിൽ എംബസിക്ക്‌ യാതൊരു വിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.

എന്നാൽ ഡോക്റ്റർമ്മാർ , അഭിഭാഷകർ, നർസ്സുമാർ, എഞ്ചിനീയർമ്മാർ ,ബിസ്നസുകാര്‍ മുതലായ പ്രൊഫഷനുകൾ തുടങ്ങിയ സംഘടനകളുടെ റെജിസ്ടേഷന് ചില ഇളവുകൾ അനുവദിക്കുമെന്നും പുതിയ നിർദ്ദേശത്തിലുണ്ട്.

മൂന്ന് വര്‍ഷത്തേക്ക് നല്‍കുന്ന രജിസ്ട്രേഷന്‍ ഏത് സമയവും റദ്ദ് ചെയ്യാനുള്ള അവകാശം എമ്ബസിക്കുന്നെന്നും എംബസിയുടെ അറീയിപ്പിലുണ്ട്. എന്നാല്‍ പുതുക്കി പ്രസിദ്ധീകരിച്ച സംഘടനാ ലിസ്റ്റിലും ചില കടലാസ് സംഘടനകൾക്ക്‌ പ്രാതിനിധ്യം നൽകിയിട്ടുന്നെന്ന ആക്ഷേപവും ഉയർന്ന് വന്നിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News