
ട്രാന്‍സ്‌ജെന്‍ഡറായതിന്റെ പേരില്‍ ശീതള്‍ ശ്യാമിനെ ലോഡ്ജില്‍ നിന്ന് അപമാനിച്ച് ഇറക്കിവിട്ടു. കോഴിക്കോട് വടകരയിലെ സ്വാകര്യ ലോഡ്ജിലാണ് ശീതളിന് റൂം നിഷേധിച്ചത്.
ഇതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് ലോഡ്ജ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഇന്ന് രാവിലെ ഏഴുമണിയോടു കൂടിയായിരുന്നു സംഭവം. പേരാമ്പ്ര മൊകേരി ഗവണ്മെന്റ് കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയതായിരുന്നു ശീതള്‍. നിങ്ങളെ പോലുള്ളവര്‍ക്ക് റൂം നല്‍കാനാകില്ലെന്ന് പറഞ്ഞ് ലോഡ്ജ് ഉടമ അപമാനിച്ചുവെന്ന് ശീതള്‍ ശ്യാം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here