ബോക്സ് ഓഫീസിൽ മണി കിലുക്കം; ചാലക്കുടിക്കാരന്‍ ചങ്ങാതി കളക്ഷൻ പുറത്തു വിട്ടു

കലാഭവന്‍ മണിയുടെ ജീവിതത്തിന്റെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കി വിനയന്‍ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ പ്രദർശന വിജയം നേടുന്നു. കേരളത്തിൽ നിന്നും ആദ്യ മൂന്ന് ദിനം കൊണ്ട് 2.10 കോടി രൂപ ബോക്സ് ഓഫീസ് നേടിയെന്നു അണിയറ പ്രവർത്തകർ അറിയിച്ചു.

മണിയോടുള്ള പ്രേക്ഷകരുടെ അതിയായ ഇഷ്ടം തന്നെയാണ് ചിത്രത്തിന് തിയേറ്ററുകളില്‍ കിട്ടുന്ന മികച്ച വരവേല്‍പ്പ്. ഒരു പുതുമുഖ നായകൻറെ ചിത്രമെന്ന നിലയിൽ ഈ ബോക്സ് ഓഫീസ് തുക ഗംഭീരമാണ്.

ടെലിവിഷൻ താരം സെന്തിൽ എന്ന രാജാമണിയാണ് നായകനായി എത്തുന്നത്. മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തൊക്കെ സസ്പെൻസുകളാണ് വിനയൻ ചിത്രത്തിൽ ഒളിപിച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ തിയേറ്ററുകളിലേക്ക് നീങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News