വൈദ്യ ശാസ്ത്ര രംഗത്തെ നൊബേല്‍ ജെയിംസ് പി അലിസണും ടസാക്കു ഹോന്‍ജോയ് എന്നിവർ പങ്കിട്ടു

ഈ വര്‍ഷത്തെ വൈദ്യ ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. നൊബേല്‍ പുരസ്കാരം യുഎസിലെ ജെയിംസ് പി അലിസണും ജപ്പാനിലെ ടസാക്കു ഹോന്‍ജോയ് എന്നിവര്‍ക്ക്.

കാന്‍സര്‍ ചികിത്സാ രംഗത്തെ ഗവേഷണങ്ങള്‍ക്ക് നല്‍കിയ സംഭാവനയ്ക്കാണ് പുരസ്കാരം. 9 മില്ല്യണ്‍ സ്വീഡിഷ് ക്രോണറാണ് പുരസ്കാര തുക ഇരുവരും തുക പങ്കിട്ടെടുക്കും.

കാന്‍സര്‍ കോശങ്ങള്‍ക്ക് ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനങ്ങളുടെ അക്രമണങ്ങളില്‍ നിന്ന് ഒളിച്ചിരിക്കാനുള്ള ക‍ഴിവുണ്ടെന്നും കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്നതിനുള്ള കോശങ്ങളുടെ ക‍ഴിവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകളുടെ കണ്ടുപിടുത്തത്തിലേക്കുള്‍പ്പെടെ നയിക്കുന്നതാണ് പുതിയ നിഗമനങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News