തെലങ്കാനയില്‍ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തീകൊളുത്തി ജീവനൊടുക്കി; കാരണം സഹപാഠിയോടുള്ള പ്രണയത്തില്‍ ഉടലെടുത്ത തര്‍ക്കം

സഹപാഠിയായ ഒരു പെണ്‍കുട്ടിയെ പ്രണയിച്ച രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. തെലങ്കാന ജാഗ്തിയിലെ മിഷണറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് തീ കൊളുത്തി മരിച്ചത്.

16 വയസുള്ള കെ മഹീന്ദറും രവി തേജയുമാണ് മരിച്ചത്. പ്രണയത്തിന്‍റെ പേരില്‍ ഇരുവരും കലഹിച്ചിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. ഇവര്‍ പരസ്പരം തീ കൊളുത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം.

മഹീന്ദറും രവി തേജയും മദ്യപിച്ച ശേഷം പരസ്പരം തീ കൊളുത്തിയതാവാമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവ സ്ഥലത്തുനിന്ന് ബിയര്‍കുപ്പിക‍ള്‍ കണ്ടെത്തിയിട്ടുണ്ട്. തീ കൊളുത്തുന്നതിന് മുന്‍പ് ഇവര്‍ പരസ്പരം പെട്രോളൊഴിച്ചുവെന്നാണ് കരുതുന്നത്.

ഗുരുതരമായി പരുക്കേറ്റ മഹീന്ദര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. രവി തേജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരിച്ചു.

ഇവര്‍ക്കൊപ്പം മറ്റൊരു ആണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് ആ വഴിക്കും അന്വേഷണം ആരംഭിച്ചു.

ഇരുവര്‍ക്കും സഹപാഠിയായ പെണ്‍കുട്ടിയോട് തോന്നിയ താല്‍പര്യം ഇവര്‍ക്കിടയില്‍ ശത്രുതയ്ക്ക് വഴിതെളിച്ചിട്ടുണ്ടാവാമെന്ന് പൊലീസും പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയ ഇവരുടെ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News