ജുഡീഷ്യറിയുടെ സ്വാന്ത്ര്യത്തില്‍ ഒരു വിട്ടുവീ‍ഴ്ചയും പാടില്ല; നിയമ ദേവതയുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നത് നിഷ്പക്ഷതയ്ക്ക് വേണ്ടി: ദീപക് മിശ്ര

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. 400 ദിവസത്തെ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ തുല്യതയോടെ നിയമം നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നാണ് താന്‍ കരുതുന്നതെന്നും ദീപക് മിശ്ര.

സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വിടവാങ്ങല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നായിരുന്നു നിയുക്ത ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ പ്രസ്താവന

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. നിയമ ദേവതയുടെ കണ്ണുകള്‍ അടഞ്ഞിരിക്കുന്നത് നിക്ഷ്പക്ഷതയ്ക്ക് വേണ്ടിയാണ്, ചര്‍ച്ചയില്‍ പരാജയപ്പെടുന്നയാളുടെ ആയുധമാണ് വിവാദം ഇങ്ങനെയുള്ള നിരവധി പരാമര്‍ശങ്ങളോടെയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിടവാങ്ങള്‍ പ്രസംഗം.

നിയമത്തിന് മാനുഷിക മുഖവും സമീപനവും വേണം സുപ്രീം കോടതി ഇപ്പോള്‍ മാത്രമല്ല എല്ലായ്‌പ്പോഴും സുപ്രീം ആയി തന്നെ തുടരുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ആളുകളെ അവരുടെ പൂര്‍വ്വ ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ താന്‍ വിലയിരുത്തിയിട്ടില്ല മറിച്ച് പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ മാത്രമേ വിലയിരിത്തിയിട്ടുള്ളു വെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

വിവാദങ്ങളുടെ തോഴനെന്ന് അറിയപ്പെട്ടതിനുള്ള പല മറുപടികളും പ്രസംഗത്തില്‍ അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. പലതിനും പറയാതെ പറഞ്ഞുകൊണ്ടായിരുന്നു മറുപടി.

ജഡ്ജിമാര്‍ വിരമിച്ച ശേഷം ജോലികള്‍ ഏറ്റെടുക്കണം. അവര്‍ക്ക് ദീര്‍ഘകാല അനുഭവം ഉണ്ട്. 62 ആം വയസില്‍ ഹൈക്കോടതിയില്‍ നിന്ന് ജഡ്ജിമാരും 65 ആം വയസില്‍ സുപ്രീം കോടതിയില്‍ നിന്ന് ജഡ്ജിമാരും വിരമിക്കുന്നു.

അവരുടെ അനുഭവ സമ്പത്ത് ഉയപയോഗപ്പെടുത്തണം എന്നിങ്ങനെയുള്ള പല നിരീക്ഷണങ്ങളായിരുന്നു അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വിടവാങ്ങള്‍ ചടങ്ങില്‍ നടത്തിയത്.

അതേസമയം ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നായിരുന്നു നിയുക്ത ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയുടെ പ്രസ്താവന.

ആള്‍കൂട്ട ആക്രമണത്തിന് എതിരായ വിധിയും വ്യക്തി സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിച്ച ദീപക് മിശ്രയുടെ വിധി ന്യായങ്ങളെ നിയുക്ത ചീഫ് ജസ്റ്റിസ് പ്രശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News