ഗീതാ ഗോപിനാഥ് എെഎംഎഫിന്‍റെ മുഖ്യ സാമ്പത്തിക വിദഗ്ദയായി നിയമിതയായി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തിക ഉപദേഷ്ടാവും ഹാര്‍വാര്‍ഡ് സര്‍വകലാശായിലെ അധ്യാപികയുമായ ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര നാണ്യനിഥിയുടെ മുഖ്യ സാമ്പത്തിക വിദഗ്ദയായി നിയമിതയായി.

നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്‌സ്റ്റ്‌ഫെല്‍ഡിന്‍റെ കാലാവധി ഡിസംബറില്‍ അവസാനിക്കുന്നതിനാലാണ് നിയമനം.

2001ല്‍ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഗീത, ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലും ഉപരിപഠനം നടത്തിയിട്ടുള്ള ഗീത ഗോപിനാഥ് അമേരിക്കന്‍ പൗരത്വവുമുള്ള വനിതയാണ്.

ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ ഗീതയെ ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here