ബാലഭാസ്കര്‍; ഇമ്പമേറിയ ഈണങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച്പറ്റിയ പ്രതിഭ

തിരുവനന്തപുരം : ബാലഭാസ്കർ ആ പേര് അന്വര്‍ഥമാക്കും വിധം സംഗീതത്തില്‍ ഉദിച്ചുയര്‍ന്ന സൂര്യനായിരുന്നു ബാലഭാസ്കര്‍.

കാല്‍ നൂറ്റാണ്ടുകളായി വയലിന്‍റെ വലിച്ചുകെട്ടിയ തന്ത്രികളില്‍ മാസ്മരികതയോടെ ബാലസ്ഭാസ്കര്‍ വിരലോടിച്ചപ്പോ‍ഴൊക്കെയും മലയാളി മനസ്സറിഞ്ഞ് ആസ്വാദിക്കുകയായിരുന്നു.

കാൽനൂറ്റാണ്ടിലേറെയായി മലയാളികളുടെ പ്രിയസംഗീതവേദികളിൽ വെളിച്ചം പകർന്നുനിന്ന ആ സൂര്യൻ അപ്രതീക്ഷിതമായി അഭ്രപാളികളിലേക്ക് മറയുന്നത് ലക്ഷക്കണക്കിന് ആരാധകരുടെ പ്രതീക്ഷകളെ നിരാശയുടെ ഇരുട്ടില്‍ നിര്‍ത്തിയാണ്.

ക‍ഴിഞ്ഞയാ‍ഴ്ച്ച അപകട വിവരമറിഞ്ഞതുമുതല്‍ പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് തോരാത്ത കണ്ണീര്‍ വാര്‍ത്തയാണിത്.

എ‍ഴുത്തിനും വായനയ്ക്കുമൊപ്പം വയലിനെ നെഞ്ചോട് ചേര്‍ത്ത് ചെറുപ്രായത്തില്‍ തന്നെ വേദികള്‍ കീ‍ഴടക്കിയ അതുല്യ പ്രതിഭയാണ് ബാലഭാസ്കര്‍.ബാലഭാസ്കര്‍ വയസിന്‍ തൊട്ടപ്പോ‍ഴൊക്കെയും അവിടെ വിസ്മയം പിറന്നിട്ടുണ്ട്.

എണ്ണിയാലൊടുങ്ങാത്ത വേദികള്‍… രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ എണ്ണമറ്ര പ്രകടനങ്ങള്‍… പതിനേ‍ഴാമത്തെ വയസില്‍ മംഗല്ല്യപ്പല്ലക്ക് എന്ന സിനിമയുടെ സംഗീത സംവിധാനത്തിലൂടെ സിനിമാ രംഗത്തേക്ക്.

ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഉന്മത്തരാക്കുക മാത്രമല്ല ശാസ്ത്രീയ സംഗീതക്കച്ചേരികളിൽ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പം ചമ്രംപടിഞ്ഞിരിക്കാനും തനിക്ക് ക‍ഴിയുമെന്ന് ബാലഭാസ്കര്‍ തെ‍ളിയിച്ചിട്ടുണ്ട്.

ഫ്യൂഷനും ശാസ്ത്രീയ സംഗീതവും ‘അതു രണ്ടും രണ്ടു തരത്തിലാണ്. ഫ്യൂഷനിൽ നിയമത്തിന്‍റെ വേലികളില്ല, സ്വാതന്ത്ര്യം വേണ്ടുവോളമുണ്ട്.

എന്നാൽ സ്വാതന്ത്ര്യം കൂടുതലെടുത്തു കുളമാക്കിയാൽ കഴിഞ്ഞു. അതുകൊണ്ടു സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടുതന്നെ സംഗീതത്തിന്‍റെ അപാര അനുഭവം പങ്കുവയ്ക്കാനാണു ഞാൻ ശ്രമിക്കുക.

എന്നാൽ ശാസ്ത്രീയ സംഗീത കച്ചേരികൾക്കു നിയതമായൊരു രൂപമുണ്ട്. അതിൽനിന്നു വ്യതിചലിക്കാൻ പാടില്ല. അതിന്‍റെ ഉള്ളിൽ നിൽക്കുമ്പോഴും ഞാൻ സന്തോഷിക്കുന്നു. രണ്ടിന്‍റെ ഭംഗിയും ഞാൻ ആസ്വദിക്കുന്നു’- അദ്ദേഹത്തിന്റെ വാക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News