ബ്രൂവറി വിഷയത്തില്‍ മലക്കം മറിഞ്ഞ് ചെന്നിത്തല; കേരളത്തിന് ആവശ്യമായ മദ്യം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഡിസിലറികളുടെയും ബ്രുവറികളുടെയും ശേഷി കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ്

ബ്രൂവറി വിവാദത്തിൽ ചെന്നിത്തലയുടെ യു ടേൺ;കേരളത്തിൽ മദ്യം നിർമിക്കുന്നതിനെ അനുകൂലിച്ച് ചെന്നിത്തല. തമിഴ്‌നാട്ടിലെ ടാസ്മാക് മാതൃക ഇതിനായി നടപ്പിലാക്കണമെന്നും ചെന്നിത്തല.ഈക്കാര്യം ആവശ്യപ്പെട്ട് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

സംസ്ഥാനത്ത് മദ്യ ഫാക്ടറികള്‍ക്കെതിരെ ക‍ഴിഞ്ഞ കുറച്ച് ദിവസമായി ആഞ്ഞടിക്കുന്ന ചെന്നിത്തലയുടെ മറ്റൊരു മുഖമാണ് ഇന്നത്തെ പത്രസമ്മേളനത്തില്‍ കണ്ടെത്.

മദ്യ ഫാക്ടറി വിരുദ്ധനായ ചെന്നിത്തല കേരളത്തിന് ആവശ്യമായ മദ്യം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഡിസിലറികളുടെയും ബ്രുവറികളുടെയും ശേഷി കൂട്ടണമെന്നും ആവശ്യപ്പെട്ടു. ഇതിനായി തമി‍ഴ്നാട് മാതൃകയില്‍ ടാസ്മാക് മാതൃക നടപ്പിലാക്കണമെന്നാണ് ചെന്നിത്തലയുടെ മറ്റൊരു ആവശ്യം

സംസ്ഥാനത്തെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍ക്കൂര്‍ ഷുഗേ‍ഴ്സിന് മാത്രമായി കോടികണക്കിന് ലിറ്റര്‍ മദ്യം ഒറ്റക്ക് ഉല്‍പ്പാദിപ്പികാനവില്ല.

ചെന്നിത്തലയുടെ ആവശ്യം അംഗീകരിക്കണമെങ്കില്‍ കൂടുതല്‍ മദ്യഫാക്ടറികളും ,ബ്രുവറികളും സംസ്ഥാനത്ത് ആരംഭിക്കേണ്ടതായി വരും.

നിലവില്‍ പ്രവര്‍ത്താനാനുമതി കൊടുത്ത മൂന്ന് ബ്രുവറികള്‍ക്കും , ഒരു മദ്യ ഫാക്ടറിക്കും എതിരെ പ്രചണ്ടമായ പ്രചാരവേല ഒരു വശത്ത് സംഘടിപ്പിക്കുകയും മറുവശത്ത് മദ്യ ഫാക്ടറികള്‍ വേണം എന്ന് പറയുന്നിതിലെ വൈരുദ്ധ്യം ഇതിനോടകം കോണ്‍ഗ്രസ് അണികളിലും ആശയകു‍ഴപ്പം ഉണ്ടാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News