ദില്ലിയില്‍ കര്‍ഷക മാര്‍ച്ചിന് നേരെ പൊലീസിന്‍റെ ലാത്തിയും ടിയര്‍ ഗ്യാസ് പ്രയോഗവും; പൊലീസ് അക്രമം അ‍ഴിച്ചുവിട്ടത് പ്രകോപനങ്ങളില്ലാതെ

കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കണമെന്നും ലോണ്‍ എഴുതി തള്ളണമെന്നുമുള്ള പതിനഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ മാര്‍ച്ച്.

ഉത്തര്‍ പ്രദേശില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഇന്ന് ദില്ലിയില്‍ പ്രവേശിച്ചു. 20000ല്‍ അധികം കര്‍ഷകരുമായി ആരംഭിച്ച മാര്‍ച്ച് ദില്ലിയിലേക്ക് കടക്കാതിരിക്കാന്‍ ബാരിക്കേടുകളൊരുക്കിയും നിരോധനാജ്ഞ പ്രഖ്യാപിച്ചും ഭരണകൂടം പ്രതിരോധമൊരുക്കിയെങ്കിലും കര്‍ഷക കരുത്തിനെ തടയാനായില്ല.

സമാധാനപരമായി ദില്ലി നഗരത്തിലേക്ക് പ്രവേശിച്ച മാര്‍ച്ചിനെ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. ബാരിക്കേടുകളെ പ്രതിരോധിച്ച കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും, ടിയര്‍ ഗ്യാസും ലാത്തിയും പ്രയോഗിക്കുകയായിരുന്നു.

അക്രമത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റു നാല്‍പ്പതിനും അമ്പതിനും ഇടയില്‍ പ്രായമുള്ളവരാണ് കര്‍ഷക മാര്‍ച്ചില്‍ പങ്കെടുത്തവരിലേറെയും.

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികൈത്തിന്റെ നേതൃത്വത്തില്‍ ഹരിദ്വാറില്‍ നിന്നാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് ആരംഭിച്ചത്.

കരിമ്പ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള സബ്‌സിഡി തുക തന്ന് തീര്‍ക്കുക, കാര്‍ഷിക കടം എഴുതതള്ളുക, സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക തുടങ്ങിയ പതിനഞ്ചിന ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുംവരെ ഞങ്ങള്‍ സമരങ്ങള്‍ തുടരുകതന്നെ ചെയ്യും മാര്‍ച്ചിനിടെ ഒത്തുതീര്‍പ്പിനെത്തിയ ഉത്തര്‍പ്രദേശ് മന്ത്രിമാരോട് കര്‍ഷക നേതാക്കള്‍ പറഞ്ഞു.

ഞങ്ങളുടെ മുദ്രാവാക്യങ്ങള്‍ക്ക് ഉറപ്പ്കിട്ടിയാല്‍ കര്‍ഷകര്‍ സന്തുഷ്ടരാവും. ഞങ്ങളുടെ ജോലി തീര്‍ന്നതായി തോന്നിയാല്‍ തങ്ങള്‍ മടങ്ങിപ്പോകും.

ഇനിയും സമയം നല്‍കാനാവില്ല. നിലവില്‍ തന്നെ നാല് വര്‍ഷങ്ങള്‍ ഞങ്ങള്‍ അധികാരികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇനി നടപ്പിലാക്കാനുള്ള സമയമാണെന്നും കര്‍ഷകര്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News