ബിഎംഎക്‌സ് സൈക്കിള്‍ സ്റ്റണ്ടുമായി എത്തിയ നോണ്‍സെന്‍സ് ട്രെയിലറിനു മികച്ച പ്രതികരണം

വീണ്ടും ഒരു പുതുമുഖ കൂട്ടായ്മയില്‍ നിന്നൊരു സിനിമ ‘നോണ്‍സെന്‍സ്’. പുതുമുഖങ്ങള്‍ മുഖ്യ വേഷത്തിലെത്തുന്ന ‘നോണ്‍സെന്‍സ്’ സിനിമയുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ട്രെയ്‌ലറിനു മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്.

നവാഗതനായ എം.സി. ജിതിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പുതുമ നിറഞ്ഞ വിഷയവും സൈക്കിള്‍ ആക്ഷന്‍ രംഗങ്ങളും ട്രെയിലറിനെ കൂടുതല്‍ വ്യത്യസ്തമാക്കുന്നു

യുവ ആല്‍ബങ്ങളിലൂടെ സുപരിചിതനായ റിനോഷ് ജോര്‍ജജാനു നോണ്‍സെന്‍സിലെ നായകന്‍. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത പ്രസിദ്ധ നിര്‍മ്മാണ കമ്പനിയായ ജോണി സാഗരിഗയുടെ തിരിച്ചു വരവാണ്. ചിത്രം ഒക്ടോബര്‍ 12ന് തീയറ്ററുകളില്‍ എത്തും.

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായി ബി. എം.എക്‌സ് സൈക്കിള്‍ സ്റ്റണ്ട് ഉപയോഗിക്കുന്ന ചിത്രം കൂടിയാണ് നോണ്‍സെന്‍സ്. വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, ശ്രുതി രാമചന്ദ്രന്‍, ദിവ്യപ്രഭ, ജിലു ജോസഫ് , ഫേബിയ, ശാന്തകുമാരി, അനില്‍ നെടുമങ്ങാട്, ശ്രീനാഥ് എന്നിവരാണ് മറ്റു താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News