തമ്പി കണ്ണന്താനം; ക്ലാസിക്ക് ഹിറ്റുകളുടെ തമ്പുരാന്‍; എണ്ണം പറഞ്ഞ സിനിമകള്‍ കൊണ്ട് അടയാളപ്പെടുത്തിയ കലാ ജീവിതം

തമ്പി കണ്ണന്താനം എണ്ണം പറഞ്ഞ സിനിമകളിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് തന്‍റേതായ ഇടം കണ്ടെത്തിയ പ്രതിഭയായിരുന്നു ഇദ്ദേഹം.

1983 ല്‍ മോഹല്‍ലാലിനെ നായകനാക്കി ഒരുക്കിയ രാജാവിന്‍റെ മകന്‍ ആണ് ആദ്യ ഹിറ്റ് ചിത്രം. മോഹന്‍ലാലിന് മലയാള സിനിമാ രംഗത്തെ താരരാജാവിന്‍റെ ഇരിപ്പിടം ഉറപ്പിച്ചുകൊടുത്ത ചിത്രമായിരുന്നു രാജാവിന്‍റെ മകന്‍.

മോഹന്‍ലാലിന്‍റെ മകന്‍ ആദ്യമായി അഭിനയ രംഗത്തേക്ക് എത്തിയ ഒന്നാമന്‍ എന്ന ചിത്രവും സംവിധാനം ചെയ്തതും ഇദ്ദേഹം തന്നെയായിരുന്നു.

സിനിമയെ അത്രത്തോളം സ്നേഹിച്ച സംവിധായകനായതുകൊണ്ട് തന്നെ നല്ല കാ‍ഴ്ചകള്‍ പ്രേക്ഷകര്‍ക്ക് നല്‍കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു.

മോഹല്‍ ലാല്‍ തമ്പി കണ്ണന്താനം കൂട്ടുകൊട്ട് പ്രേക്ഷകര്‍ക്ക് എന്നും പ്രതീക്ഷയ്ക്കൊത്ത ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട്. 1980 ല്‍ ഇതാ ഒരു തീരം എന്ന ചിത്രത്തിലൂടെ അഭിനേതാവിന്‍റെ വേഷത്തിലും തമ്പി കണ്ണന്താനം വെള്ളിത്തിരയിലെത്തി.

ഫ്രീഡം (2004), Hadh: Life on the Edge of Death (2001), ഒന്നാമന്‍ (2001), മാസ്മരം (1997), മാന്ത്രികം (1994), ചുക്കാന്‍ (1994), നാടോടി (1992), ഇന്ദ്രജാലം (1990), പുതിയ കരുക്കള്‍ (1989), ജന്‍മാന്തരം (1988), ഭൂമിയിലെ രാജാക്കന്‍മാര്‍ (1987), വ‍ഴിയോരക്കാ‍ഴ്ചകള്‍ (1987), രാജാവിന്‍റെ മകന്‍ (1986), ആ നേരം അല്‍പനേരം (1985), പാസ്പോര്‍ട്ട് (1983), താവളം (1983) എന്നിവയാണ് തമ്പികണ്ണന്താനത്തിന്‍റെ സംവിധാനത്തില്‍ പിറന്ന ഹിറ്റ് ചിത്രങ്ങ‍ള്‍

നിര്‍മ്മാതാവ് തിരക്കഥാകൃത്ത് നടന്‍ എന്നിങ്ങനെ സിനിമയുടെ സമസ്ത മേഖലയിലും ബന്ധപ്പെട്ടു കിടന്നതായിരുന്നു തമ്പികണ്ണന്താനത്തിന്‍റെ ജീവിതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News