സിപിഐഎമ്മിനെതിരെ ബിജെപിയുടെ രാഷ്ട്രീയ പക; ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശബ്ദിച്ച സിപിഐഎം മുഖപത്രത്തിന്‍റെ രജിസ്‌ട്രേഷന്‍ ത്രിപുര സര്‍ക്കാര്‍ റദാക്കി; നടപടി ഭരണഘടനാ വിരുദ്ധമെന്ന് പോളിറ്റ് ബ്യൂറോ

സിപിഐഎമ്മിനെതിരെ ബിജെപിയുടെ രാഷ്ട്രിയ പക. ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ശബ്ദിച്ചിരുന്ന സിപിഐഎം മുഖപത്രമായ ദേശർ കഥയുടെ രജിസ്‌ട്രേഷന്‍ ത്രിപുര സര്‍ക്കാര്‍ റദാക്കി.

ത്രിപുരയില്‍ സര്‍ക്കുലേഷനില്‍ രണ്ടാം സ്ഥാനത്തുള്ള പത്രമാണ് ദേശർ കഥ.ബിജെപി സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

നാല്‍പ്പത് വര്‍ഷമായി ത്രിപുരയുടെ ശബ്ദമാണ് ദേശർ കഥ ദിനപത്രം. സാധാരണക്കാരുടേയും തൊഴിലാളികളുടേയും ശബ്ദമായിരുന്ന പത്രം ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളെ ശക്തമായി വിമര്‍ശിച്ചിരുന്നു. വിപ്ലവ് ദേവ് അധികാരമേറ്റയുടന്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ കുറയ്ക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും പത്രം വരുത്തുന്നത് സര്‍ക്കാര്‍ ഉത്തരവിലൂടെ നിറുത്തലാക്കി.ഇതിന് പിന്നാലെയാണ് പത്രത്തിന്റെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങളില്‍ സംശയമുണ്ടെന്ന് പേരില്‍ രജിസ്‌ട്രേഷന്‍ റദാക്കിയത്. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വാദം.

രജിസ്‌ട്രേഷന്‍ റദാക്കുന്നതായി അറിയിച്ച് ഇന്നലെ പത്രത്തിന് രജിസ്ട്രാര്‍ ഓഫ് ന്യൂസ്‌പേപ്പര്‍ ഓഫ് ഇന്ത്യ നോട്ടീസ് നല്‍കി. ഇതിന് പിന്നാലെ റദാക്കി. ചരിത്രത്തിലാദ്യമായി ദേശർ കഥ ഇന്ന് അച്ചടിച്ചില്ല. ഭരണഘടനാ വിരുദ്ധണാണ് സര്‍ക്കാര്‍ നടപടിയെന്ന് പോളിറ്റ്ബ്യൂറോ വിമര്‍ശിച്ചു. പത്ര സ്വാതന്ത്രത്തിനെതിരായ കടന്ന കയറ്റത്തിനെതിരെ കോടതിയെ സമീപിക്കാനാണ് ദേശർ കഥ ഉടമകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here