വന്‍വിദേശമദ്യശേഖരവുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തൃശൂര്‍: അനധികൃതമായി വിദേശമദ്യം കൈവശം വയ്ക്കുകയും, വ്യാപകമായി വില്‍പന നടത്തുകയും ചെയ്തിരുന്ന കണ്ടാണിശ്ശേരിയിലെ ആര്‍എസ്എസ്-ബിജെപി സജീവപ്രവര്‍ത്തകനായ പന്തായില്‍ ശിവദാസന്‍ മകന്‍ ലാലു (32)വിനെ വന്‍ വിദേശമദ്യശേഖരവുമായി ഗുരുവായൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു.

വലിയ തോതില്‍ പ്രദേശത്ത് ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെ മദ്യവില്‍പ്പന നടത്തിവന്നിരുന്ന ഇയാള്‍ ബാര്‍ ബിവറേജ് മുടക്ക ദിവസങ്ങളില്‍ വ്യാപകമായി മദ്യകച്ചവടം നടത്തുന്നവ്യക്തിയാണ്.

മദ്യവില്‍പനകള്‍ സംഘടിപ്പിക്കല്‍, കഞ്ചാവ് വില്‍പ്പന, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും മദ്യം വാങ്ങുവാനും അത് ഉപയോഗിക്കുവാനുമെല്ലാം ഈ പരിസരമാണ് ഉപയോഗിക്കുന്നത്.

വലിയൊരു ശ്യംഖല ഈ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. പരിസരങ്ങളില്‍ പൊലിസിന്റെ പ്രത്യകമായ നിരീഷണം നിരന്തരം ഉണ്ടാകാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News