കള്ളപ്പണക്കാരെ സഹായിക്കാന്‍ വഴിവിട്ട നീക്കം നടത്തി ഗുജറാത്ത് സര്‍ക്കാര്‍; നാലു മാസത്തിനിടെ നിയമവിധേയമാക്കിയത് 18,000 കോടി രൂപയുടെ കള്ളപ്പണം

ദില്ലി: നാലു മാസത്തിനിടെ ഗുജാറാത്തില്‍ നിയമവിധേയമാക്കിയത് 18000 കോടി രൂപയുടെ കള്ളപ്പണം. കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയായ ഐഡിഎസിലൂടെയാണ് ഭീമമായ തുക നിയമവിധേയമാക്കിയത്.

രാജ്യത്ത് ആകെ വെളിപ്പെടുത്തിയ കള്ളപ്പണത്തിന്റെ 29 ശതമാനവും ഗുജറാത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അടുപ്പക്കാരായ ഗുജറാത്തിലെ കള്ളപ്പണക്കാരെ സഹായിക്കാനാണ് തീരുമാനമെന്ന് വെളുപ്പിച്ച കള്ളപ്പണത്തിന്റെ തുക വ്യക്തമാക്കുന്നു.
രാജ്യത്ത് ആകെ കണക്കില്‍ പെടാത്തതായുള്ള സ്വത്ത് വെളിപ്പെടുത്തിയതിന്റെ 29 ശതമാനം തുകയാണ് ഗുജറാത്തില്‍ മാത്രം നിയമവിധേയമാക്കി മാറ്റിയത്. കേന്ദ്രസര്‍ക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതിയായ ഐഡിഎസിലൂടെയാണ് ഏതാണ്ട് 18000 കോടി രൂപ നിയമവിധേയമാക്കിയത്.

2016 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള 4 മാസത്തിനിടെയാണ് ഇത്രയും തുക നിയമവിധേയമാക്കിയതെന്നും വിവാരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. അടുപ്പക്കാരായ ഗുജറാത്തിലെ കള്ളപ്പണക്കാരെ സഹായിക്കാനായിരുന്നു തീരുമാനമെന്ന് വെളുപ്പിച്ച ഭീമമായ തുകയില്‍ നിന്ന് വ്യക്തമാണ്.

വിവരാവകാശ പ്രവര്‍ത്തകനായ ഭാരത് സിന്‍ഹ് ജലയ്ക്ക് ലഭിച്ച മറുപടിയില്‍ എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് പ്രമുഖര്‍ എത്ര രൂപ ഇത്തരത്തില്‍ നിയമവിധേയമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല.

രണ്ട് വര്‍ഷത്തോളം വിവരാവകാശരേഖ പ്രകാരം മറുപടി നല്‍കാതെ ഒഴിവു കഴിവ് പറഞ്ഞ ശേഷമാണ് ഒടുവില്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായതെന്നതും കള്ളപ്പണക്കാരെ സഹായിക്കാന്‍ വഴിവിട്ട നീക്കം ഗുജറാത്ത് സര്‍ക്കാര്‍ നടത്തിയതെന്നും വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News