ടിഎന്‍ ജോയ് അന്തരിച്ചു

തൃശൂര്‍: സാമൂഹിക പ്രവര്‍ത്തകന്‍ ടിഎന്‍ ജോയ് അന്തരിച്ചു. 70 വയസായിരുന്നു. കൊടുങ്ങല്ലൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

മുന്‍ നക്‌സലൈറ്റും അടിയന്തരാവസ്ഥാ തടവുകാരനുമായിരുന്നു ടി.എന്‍ ജോയി. അടിയന്തിരാവസ്ഥക്കാലത്ത് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു. അക്കാലത്ത് അറസ്റ്റിലായി നിരവധി പീഡനങ്ങള്‍ ഏറ്റു വാങ്ങിയ വ്യക്തിയായിരുന്നു.

വര്‍ക്കല വിജയന്റെ കസ്റ്റഡി മരണക്കേസിലെ മുഖ്യ സാക്ഷികളിലൊരാളായിരു കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ആയി പൊതുജീവിതം ആരംഭിച്ച ടി.എന്‍ ജോയ്, കേരളത്തിനകത്ത് നടന്ന നിരവധി സമരങ്ങളുടെ ബുദ്ധികേന്ദ്രമായിരുന്നു.

കമ്മ്യൂണിസ്റ്റ്, വിപ്‌ളവകാരി, സാമൂഹിക നിരീക്ഷകന്‍, അടിയന്തിരാവസ്ഥ തടവുകാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്നയാള്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ളതാണ് ജോയിയുടെ ജീവിതം.

നക്‌സല്‍ ജീവിത ശേഷമുള്ള അദ്ദേഹത്തിന്റെ മതം മാറ്റം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News