യൂണിവേഴ്‌സിറ്റി കോളേജ് എന്നും ബാലുവിന്റെ പ്രിയപ്പെട്ട കലാലയം; ക്യാമ്പസും ഒന്നടങ്കം ബാലുവിനെ സ്‌നേഹിച്ചു

ബാലഭാസ്‌കറിന് എന്നും പ്രത്യേക വികാരമായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിനോട്. ആ ക്യാമ്പസും ഒന്നടങ്കം ബാലുവിനെ സ്‌നേഹിച്ചിരുന്നു. എന്നാല്‍, അവസാനമായി ബാലു എത്തിയത് ചേതനയറ്റാണ് എന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു.

തന്റെ ബിരുദ ബിരുദാനന്തര പഠനകാലം. ബാലഭാസ്‌കര്‍ എന്ന ഫ്യൂഷന്‍ രാജാവിന്റെ ഉദയകാലഘട്ടം. അതിന് സാക്ഷ്യം വഹിച്ചത് അനന്തപുരിയിലെ യൂണിവേഴ്‌സിറ്റി കലാലയം.

എന്നും ക്ലാസ് കഴിയുന്ന സമയത്ത് ബാലു തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം കലാലയ മുറ്റത്ത് ഒത്തുകൂടും. പിന്നീട് സംഗീത സാന്ദ്രമായ സായാഹ്നങ്ങള്‍. അതെ ക്യാമ്പസിലെക്ക് അവസാനമായി ബാലു എത്തിയത് ചേതനയറ്റാണ് എന്നത് ഒരോരുത്തര്‍ക്കും താങ്ങാവുന്നതിനപ്പുറമായിരുന്നു….

വയലിനൊപ്പം ബാലഭാസ്‌ക്കറിന്റെ ജീവിതത്തോട് ശ്രുതി ചേര്‍ന്നത് ലക്ഷ്മിയായിരുന്നു. ഇതെ ക്യാമ്പസിലാണ് ബാലഭാസ്‌ക്കറും ലക്ഷ്മിയും ആദ്യം കണ്ടുമുട്ടുന്നത്. ഇരുപത്തൊന്നാംവയസില്‍. അതീതീവ്രമായ പ്രണയം.

തുടര്‍ന്ന് 2000ല്‍ പഠനകാലത്ത് തന്നെ വിവാഹവും. തന്റെ പ്രിയതമയെ തനിച്ചാക്കി ബാലു യാത്രയാകുന്നമ്പോള്‍ ആ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ആ കലാലയവും ഒന്നടങ്കം തേങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News