കോഴിക്കോട് പയ്യാളിയില്‍ സി പി ഐ (എം) നേതാക്കളുടെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. സിപിഎെഎം പയ്യോളി ഏരിയാ കമ്മിറ്റി അംഗങ്ങളായ സുരേഷ് ചങ്ങാടം, ഷീബ ദമ്പതികളുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്.

ഇന്നലെ രാത്രി ഒന്ന് മുപ്പതോടെയായിരുന്നു അക്രമം നടന്നത്. ആയുധങ്ങളുമായി എത്തിയ സംഘം വീടിന് നേരെ അക്രമം നടത്തുകയായിരുന്നു.

ജനല്‍ ചില്ലുകളും വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറും അക്രമി സംഘം തകര്‍ത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് തിക്കോടി പഞ്ചായത്തിലെ പുറക്കാട് കിടഞ്ഞിക്കുന്ന് എന്നീ പ്രദേശങ്ങളില്‍ ഇന്ന് സിപിഎെഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രശ്‌നത്തില്‍ പയ്യോളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.