ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് സര്‍ക്കാര്‍; കര്‍ഷക പ്രക്ഷോഭം അവസാനിപ്പിച്ചു

ഭാരതീയ കിസാൻ യൂണിയൻ നടത്തിയ സമരം അവസാനിപ്പിച്ചു. അതിർത്തി കടന്ന് ഇന്നലെ രാത്രി കിസാൻഘട്ടിലേക്ക് കർഷകർ എത്തിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

അതേസമയം ഇന്നലെയുണ്ടായ സംഘർഷത്തിൽ തകർന്ന ട്രാക്ടറുകൾ നേരെയാക്കി നൽകാതെ തിരികെ മടങ്ങില്ലെന്നാണ് ഒരു വിഭാഗം കർഷകരുടെ തീരുമാനം.

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നായിരുന്നു ഭാരതീയ കിസാൻ യൂണിയൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇന്നലെ രാത്രി കിസാൻ ഘട്ടിലേക്ക് ഒരു വിഭാഗം സമരക്കാർ കടന്നതോടെ സമരം അവസാനിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

കിസാൻ ഘട്ടിൽ വരെ മാർച്ച് ചെയ്യാനായിരുന്നു സമരക്കാരുടെ നേരത്തെയുണ്ടായ തീരുമാനം. കിസാൻ ഘട്ടിൽ എത്തിയ സമരക്കാർ ചരൺ സിംഗിന്‍റെ സ്‌മൃതി മണ്ഡപത്തിൽ പ്രാർത്ഥിച്ചു.

നൽകിയ ഉറപ്പുകൾ പാലിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ വീണ്ടും സമരത്തിനെത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് നരേഷ് ടിക്കായത് പറഞ്ഞു.

ഉത്തർ പ്രദേശ് ദില്ലി അതിർത്തിയിൽ സംഘടിച്ചിരുന്ന സമരക്കാർ തിരികെ മടങ്ങാൻ ആരംഭിച്ചു.ഇന്നലെ കർഷകരെ ഉത്തർപ്രദേശ് ദില്ലി അതിർത്തിൽ തടഞ്ഞതിനെത്തുടർന്ന് സംഘർഷമുണ്ടായിരുന്നു.

പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ജല പീരങ്കിയും പ്രയോഗിച്ചതോടെ സംഘർഷം രൂക്ഷമാവുകയും ചെയ്തു.

തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കർഷകരുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചെന്ന് ഉറപ്പ് നല്കിയിരുന്നു.

അവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായതോടെയും കിസാൻ ഘട്ടിൽ പ്രവേശിക്കാൻ അനുമതിയും ലഭിച്ചതോടെയാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here