ഇഎസ്ഐ കോർപറേഷന്‍റെ അനാസ്ഥയ്‌ക്കെതിരെ ഇന്ന് തൊ‍ഴിലാളികളുടെ പ്രതിഷേധ മാര്‍ച്ച്

ഇ എസ് ഐ കോർപറേഷന്‍റെ അനാസ്ഥയ്‌ക്കെതിരെ കണ്ണൂർ തോട്ടട ഇ എസ് ഐ ആശുപത്രിയിലേക്ക് ഇന്ന് തൊഴിലാളികൾ മാർച്ച് നടത്തും.

കണ്ണൂർ കാസർഗോഡ് ജില്ലയിലുള്ള തൊഴിലാളികൾക്ക് ഇ എസ് ഐ വഴി വിദഗ്ധ ചികിത്സ ലഭിക്കാതായതോടെയാണ് തൊഴിലാളികൾ ശക്തമായ സമരത്തിലേക്ക് നീങ്ങുന്നത്.

ഇ എസ് ഐ പദ്ധതിയിൽ അംഗങ്ങളായ കണ്ണൂർ കാസർഗോഡ് ജില്ലകളിലുള്ള തൊഴിലാളികക്ക് ഇപ്പോൾ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്.

ഇ എസ് ഐ കോർപ്പറേഷൻ വൻ തുക കുടിശ്ശിക വരുത്തിയതിനാൽ എംപാനൽ ആശുപത്രികൾ എല്ലാം ചികിത്സ നിർത്തി വച്ചതാണ് തൊഴിലാളികളെ ദുരിതത്തിലാക്കിയത്.

കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഉള്ളവർ സ്പെഷ്യലിറ്റി സൂപ്പർ സ്പെഷ്യലിറ്റി ചികിത്സയ്ക്കായി ആശ്രയിച്ചിരുന്ന പരിയാരം മെഡിക്കൽ കോളേജും കഴിഞ്ഞ ആഴ്ച മുതൽ ഇഎസ്ഐ ചികിത്സ നിർത്തി.

കഴിഞ്ഞ വർഷം ഒക്ടോബർ മുതലുള്ള കുടിശ്ശികയായ ഒന്നരക്കോഡിയോളം രൂപ ഇ എസ് ഐ കോർപറേഷൻ പരിയാരം മെഡിക്കൽ കോളേജിന് നൽകാനുണ്ട്.

പണം ലഭിക്കാതെ വന്നതോടെയാണ് പരിയാരം ചികിത്സ നിർത്തിയത്.റീ ഇംബെർസ്‌മെന്റ് നൽകുന്നതിലുള്ള കാലതാമസവും തൊഴിലാളികളെ വലക്കുന്നു.

ഇ എസ് ഐ കോർപറേഷൻ തൊഴിലാളി ദ്രോഹ നയങ്ങൾ തുടരുന്ന സാഹചര്യയത്തിലാണ് സമരത്തിലേക്ക് നീങ്ങേണ്ടി വന്നതെന്ന് സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ പറഞ്ഞു.

സി ഐ ടി യു നേതൃത്വത്തിൽ നടക്കുന്ന തൊഴിലാളി മാർച്ച് തോട്ടടയിൽ നിന്നും ആരംഭിക്കും.തുടർന്ന് ഇ എസ് ഐ ആശുപത്രിക്ക് മുന്നിൽ ധർണ നടത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here