ഫ്രാങ്കോയ്ക്ക് ജാമ്യമില്ല; പ്രഥമ ദൃഷ്ടിയാല്‍ തെളിവ്; അന്വേഷണത്തെ അട്ടിമറിക്കാനുള്ള സാഹചര്യം നിലനില്‍ക്കുന്നുവെന്നും ഹെെക്കോടതി

കന്യാസ്ത്രീയെ ലെെംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളക്കലിന് ജാമ്യമില്ല.  ഫ്രാങ്കോയ്ക്കെതിരെ പ്രഥമ ദൃഷ്ടിയാല്‍ തെളിവുണ്ടെന്നും

അന്വേഷണത്തെ അട്ടിമറിക്കാനുള്ള സാഹചര്യം നില നില്‍ക്കുന്നുണ്ടെന്നും  ചൂണ്ടിക്കാട്ടിയാണ് ഹെെക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

കന്യാസ്ത്രീയുടെ രഹസ്യമൊഴി ബിഷപ്പിന് എതിരാണ് . ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ഭയം മുലമാണ് കന്യാസ്ത്രീ പരാതി നൽകാതിരുന്നതെന്ന പ്രോസിക്യൂഷന്റെ വാദത്തിന് അടിസ്ഥാനമുണ്ടന്നും കോടതി നിരീക്ഷിച്ചു.

അന്വേഷണത്തെ അട്ടിമറിക്കാനുള്ള സാഹചര്യമുണ്ടെന്ന് പ്രോസിക്യൂഷന്‍  കോടതി മുന്പാകെ വാദിച്ചിരുന്നു. ഫ്രാങ്കോയ്ക്കെതിരെ പ്രഥമ ദൃഷ്ടിയാല്‍ തെളിവുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസ് കെട്ടിച്ചമച്ചതെന്ന ഫ്രാങ്കോയുടെ വാദവും കോടതി തള്ളി.

അന്വേഷണവുമായി പൂർണമായും സഹകരിച്ചെന്നും ജാമ്യത്തിനായി കോടതി മുന്നോട്ടുവെക്കുന്ന ഏത് ഉപാധിയും അംഗീകരിക്കാമെന്നാണ്  ഫ്രാങ്കോയുടെ

അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നും പോലീസും വാദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here