അംബാനിയെ രാജ്യം വിടാന്‍ അനുവദിക്കരുത്; പരാതിയുമായി സ്വീഡിഷ് കമ്പനി കോടതിയില്‍

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ പരാതിയുമായി സ്വീഡിഷ് കമ്പനി കോടതിയില്‍.

അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സ്വീഡിഷ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്. നിയമനടപടി ക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ കോടതി വിധിച്ച 550 കോടി പി‍ഴ നല്‍കാതെ അനില്‍ അംബാനി രാജ്യംവിടുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സ്വീഡിഷ് ഫോണ്‍ നിര്‍മാണ കമ്പനിയായ എറിക്സണ്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

45,000 കോടി നഷ്ടത്തില്‍ മുന്നോട്ടുപോകുകയാണ് ഇപ്പോള്‍ അനില്‍ അംബാനി ഗ്രൂപ്പ് കമ്പനികള്‍. ഇരുസ്ഥാപങ്ങളും ചേര്‍ന്ന് നടത്തിയ ബിസിനസില്‍

1600 കോടി രൂപ അനില്‍ അംബാനി ഗ്രൂപ്പ് നല്‍കണമെന്നായിരുന്നു എറിക്സണ്‍ന്‍റെ ആവശ്യം. എന്നാല്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ ഇത് 550 കോടിരൂപയായി കുറയ്ക്കുകയായിരുന്നു.

എന്നാല്‍ അതും നല്‍കാതെ തടയിടാന്‍ ഉള്ല ്നില്‍ അംബാനിയുടെ നീക്കത്തിന് തടയിടാനാണ് കമ്പനി കോടതിയുടെ സഹായം തേടുന്നത്.

ക‍ഴിഞ്ഞ സെപ്തംബര്‍ 30 ന് മുമ്പ് തുക കൊടുത്ത് തീര്‍ക്കാം എന്നായിരുന്നു അംബാനി ഗ്രൂപ്പ് കോടതിക്ക മുന്നില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ തുക ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അതിനാലാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ തയ്യാറായതെന്നും എറിക്സണ്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

അംബാനി രാജ്യം വിടുന്നത് തടയണമെന്നും കമ്പനിക്കെതിരെ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.

അംബാനിക്ക് പുറമെ അംബാനി ഗ്രൂപ്പിന്‍റെ രണ്ട് മുതിര്‍ന്ന അക്സിക്യൂട്ടീവുകള്‍ക്കതിരെയും എറിക്സണ്‍ കോടതിയെ സമീപിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News