രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ ഇടിവ്

രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്.ഡോളറുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 73.34 ലെത്തി.മൂല്യം പിടിച്ച് നിറുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിപണയില്‍ ചലനം ഉണ്ടാക്കുന്നില്ല. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ ആവശ്യകത വര്‍ദ്ധിച്ചതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി.

ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ ഇടിവ് രേഖപ്പെടുത്തി രൂപ.73.26 പൈസയിലെത്തിയിരുന്ന രൂപ വീണ്ടും ഇടിഞ്ഞ് 73.34 ലെത്തി. ആദ്യമായാണ് രൂപയുടെ മൂല്യം 73 കടക്കുന്നത്. രൂപയുമായുള്ള വിനിമയ നിരക്കില്‍ യു.എ.ഇ ദിര്‍ഹവും 20 കടന്നു.

എല്ലാ ഗള്‍ഫ് കറന്‍സികളും രൂപയുമായുള്ള നിരക്കില്‍ ശക്തി പ്രാപിക്കുകയാണ്. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതോടെ ഡോളറിന് ആവശ്യമേറി. ഇതാണ് രൂപയുടെ മൂല്യം ഇത്രയേറെ വലിയ തോതില്‍ ഇടിയാന്‍ കാരണമായത്.

അസംസ്‌കൃത എണ്ണയുടെ എണ്ണ ബാരലിന് 85.45 ഡോളറിലെത്തി.ഇറാനെതിരായ അമേരിക്കയുടെ ഉപരോധം പൂര്‍ണ്ണമായും നിലവില്‍ വരുന്ന നവംബര്‍ നാലിന് ശേഷം എണ്ണ വില വീണ്ടും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു.

അതേ സമയം രൂപയുടെ മൂല്യം ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച അഞ്ചിന പദ്ധതികളും വിപണിയില്‍ വലിയ മാറ്റം ഉണ്ടാക്കുന്നില്ല.ഇറക്കുമതി നിരോധിച്ചതടക്കമുള്ള കടുത്ത നടപടികളാണ് ഇന്ത്യ കൈകൊള്ളുന്നത്. എന്നിട്ടും രൂപയുടെ മൂല്യം ഇടിയുന്നത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News