സുപ്രീംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി ചുമതലയേറ്റു

സുപ്രീംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലി കൊടുത്തു. 2019 നവംബര്‍ 17 വരെ രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായി തുടരും.

ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗളും, ജസ്റ്റിസ് കെ എം ജോസഫുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കൊപ്പം ഒന്നാം നമ്പര്‍ കോടതിയിലുള്ള മറ്റു രണ്ടു ജസ്റ്റിസുമാര്‍.

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കൊപ്പം ഒന്നാം നമ്പര്‍ കോടതിയില്‍ ഉണ്ടായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് 11 ആം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് യു യു ലളിതിനൊപ്പമാണ്.

ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനൊപ്പം മൂന്നാം നമ്പര്‍ കോടതിയിലും. രണ്ടാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കൊപ്പം ജസ്റ്റിസ് നവീന്‍ സിന്‍ഹയും ജസ്റ്റിസ് കെ എം ജോസഫും ആണ് ഇരുന്നിരുന്നത്.

അതില്‍ ജസ്റ്റിസ് നവീന്‍ സിന്‍ഹ 8 ആം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് രോഹിങ്ടന്‍ നരിമാനൊപ്പമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News