ഇളയദളപതിയും രാഷ്ട്രീയത്തിലേക്ക്?; ‘സര്‍ക്കാര്‍’ സിനിമയുടെ ഒാഡിയോ ലോഞ്ചില്‍ ആരാധകര്‍ക്ക് ഉത്തരം നല്‍കി താരം

തമി‍ഴ് രാഷ്ട്രീയവും സിനിമയുമായു‍ള്ള ബന്ധം പരസ്യമാണ്. ആ തലമുറയിലേക്ക് പുതിയ പേരുകള്‍ കൂടി എത്തുന്നതായാണ് അടുത്ത കാലത്തായി തമി‍ഴ്നാട്ടില്‍ നടന്നുവരുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.

അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് അടുത്ത കാലത്താണ്. ആ തലമുറയിലേക്ക് കാലുവയ്ക്കാനൊരുങ്ങുകയാണ് ഇളയദളപതിയുെ എന്നുവേണം മനസ്സിലാക്കാന്‍.

സാധാരണ പൊതുവേദികളില്‍ പറയാനുള്ള കാര്യങ്ങള്‍ ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കുന്ന പതിവാണ് ഇദ്ദേഹത്തിനുള്ളതെന്നും ആരാധകര്‍ക്കറിയാം എന്നാല്‍ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന അഭ്യൂഹങ്ങള്‍ സജീവമായി നിലനില്‍ക്കുമ്പോള്‍ തന്നെ തന്‍റെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ താരം വാചാലനായത്.

ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. പരുപാടിക്കിടെ യഥാര്‍ഥ രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രിയായാല്‍ എങ്ങനെയാകും എന്ന ചോദ്യത്തിനാണ് താരം വിശദമായ മറുപടി പ്രസംഗ രൂപത്തില്‍ തന്ന നല്‍കിയത്.

തന്‍റെ രണ്ട് സിനിമകള്‍ മെര്‍സലിലും സര്‍ക്കാറിലും രാഷ്ട്രീയമുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ സിനിമയിലേത്പോലെയാവില്ലല്ലോ.

താന്‍ മുഖ്യമന്ത്രിയായാല്‍ ആദ്യം സ്വീകരിക്കുക അ‍ഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാനുള്ള നടപടികളാവും. രാഷ്ട്രീയത്തില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ തനിക്ക് ക‍ഴിയും. ഒരു നേതാവ് നല്ലതാണെങ്കില്‍ അണികളും അതേ രീതിയില്‍ ആവും.

പിന്നെ സാധാരണയായി ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നതിനായാണ് ജനങ്ങള്‍ വോട്ട് ചെയ്യുക എന്നാല്‍ ഇവിടെ ഞങ്ങള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു കഴിഞ്ഞു.

നിങ്ങള്‍ക്കിഷ്ടമായെങ്കില്‍ വോട്ടു ചെയ്യുക വിജയ് കൂട്ടിച്ചേര്‍ത്തു. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പിതാവ് എസ്.എ ചന്ദ്രശേഖര്‍ മുമ്പ് പറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here